പ്രേക്ഷകരുടെ പ്രതീക്ഷകൾ തകർത്തു! ആ വ്യക്തി ഇന്ന് ബിഗ്‌ബോസ് വീടിന് പുറത്തേക്ക്..!!

14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 17 മത്സരാർഥികളാണ് ഉള്ളത്. ലക്ഷ്മി ജയനും, മിഷേലും ഷോയിൽ നിന്ന് പുറത്തു പോയിരുന്നു. വീണ്ടും ഒരു എവിക്ഷന് തയ്യാറെടുക്കുകയാണ് ബിഗ് ബോസ് സീസൺ 3. ബിഗ് ബോസ് ഹൗസ് അംഗങ്ങളും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാരാന്ത്യം എപ്പിസോഡ് വീണ്ടും വന്നെത്തിയിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിലാണ് മോഹൻലാൽ മത്സരാർഥികളെ കാണാൻ ഹൗസിൽ എത്തുന്നത്. തുടർന്നുള്ള യാത്രയിൽ ആരൊക്കെയുണ്ടാവുമെന്ന് പ്രഖ്യാപിക്കുന്നതും ലാലേട്ടൻ എത്തുന്ന വാരാന്ത്യം എപ്പിസോഡിലാണ്.

ഇക്കുറി അ‍ഞ്ച് പേരാണ് നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. എയ്ഞ്ചൽ, റിതു മന്ത്ര, സൂര്യ, മണിക്കുട്ടൻ, സജ്ന-ഫിറോസ്, എന്നിവരാണ്. എയ്‍ഞ്ചല്‍- മൂന്ന്, റിതു മന്ത്ര- മൂന്ന്, മണിക്കുട്ടൻ- നാല്, സൂര്യ- ആറ്, സജ്‍ന- ഫിറോസ്- ഒമ്പത് എന്നിങ്ങനെയാണ് നോമിനേഷൻ. ഇവരെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് . ഇവരിൽ ആര് പോകുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ ഈ ആഴ്ച എവിക്ഷൻ ഉണ്ടായിരിക്കില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

എന്നാൽ ഈ ആഴ്ച എയ്ഞ്ചൽ പുറത്തു പോകുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ റിപ്പോർട്ട്. എന്നാൽ കൃത്യമായ ചിത്രം അറിയാൻ അൽപം സമയം കാത്തിരിക്കണം. മോഹൻലാൽ എത്തിയാൽ മാത്രമേ കൃത്യമായ ചിത്രം മനസിലാവുകയുള്ളൂ.

ബിഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മത്സരാർഥിയായിരുന്നു എയ്ഞ്ചൽ . രണ്ട് ആഴ്ചകൾക്ക് മുൻപാണ് താരം ഹൗസിലെത്തിയത്. ആലപ്പുഴ സ്വദേശിയെന്ന് അഭിമാനത്തോടെ പറയുന്ന ആളാണ് 26 വയസുകാരിയായ എയ്ഞ്ചല്‍. യഥാര്‍ഥ പേര് ടിമി സൂസന്‍ തോമസ്. ഫാഷന്‍ ഡിസൈനിംഗില്‍ ബിഎസ്‍സി എടുത്തതിനുശേഷം ഡിപ്ലോമ ഇന്‍ ക്യാബിന്‍ ക്രൂ കോഴ്സും പാസ്സായി. നിലവില്‍ എംഎ സൈക്കോളജി പഠിക്കുന്നു. പേഴ്സണാലിറ്റി ഡെവലപ്‍മെന്‍റ് ആന്‍ഡ് ഗ്രൂമിംഗ് എന്ന വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നോക്കുന്നു. അഞ്ചര വര്‍ഷമായി മോഡലിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട് എയ്ഞ്ചല്‍.
ചെറിയ സമയം കൊണ്ട് തന്നെ ബിഗ്ബോസ് ഹൗസിലെ അംഗങ്ങളുമായി സൗഹൃദത്തിലാകാൻ എയ്ഞ്ചലിന് കഴിഞ്ഞിരുന്നു. മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞാണ് എയ്ഞ്ചല്‍ കടന്നു വന്നത്. പിന്നീട് അഡോണിയുമായുള്ള എയ്ഞ്ചലിന്റെ സൗഹൃദം ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയ നാടകം കളിക്കുകയാണെന്ന് ചില പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്.

Noora T Noora T :