വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക! കട്ടകലിപ്പോടെ ലാലേട്ടൻ… നിർത്തിപൊരിച്ചു! ഉത്തരം മുട്ടി മത്സരാർത്ഥികൾ

ബിഗ് ബോസ് മൂന്നാം സീസൺ ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. മത്സരം കടുക്കുന്നതിനോടൊപ്പം തന്നെ മത്സരാർഥികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയും രൂക്ഷമാകുകയാണ്. ഇതിനോടകം വീട്ടിൽ നടന്നിരിക്കുന്നത് രണ്ട് എലിമിനേഷനുകളാണ്. ഗായിക ലക്ഷ്മി ജയനും, മിഷേലുമാണ് പുറത്ത് പോയത്. മറ്റൊരു വീക്കെൻഡ് എപ്പിസോഡ് എത്തുന്നതോടെ ആരാകും ഈ ആഴ്ച പുറത്തുപോകുന്നത് എന്നറിയാനായുള്ള ആകാംക്ഷയിൽ ആണ് ബിഗ് ബോസ് പ്രേമികൾ കഴിയുന്നത്.
ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ഫിറോസ് ഖാന്റേത്. ഷോയിൽ എത്തിയ ആദ്യം ദിവസം തന്നെ ഹൗസിൽ ഫിറോസ് ചർച്ചയായിരുന്നു.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിൽ വലിയ വഴക്കുകളും ബഹളങ്ങളുമൊന്നുമില്ലാതെ സന്തോഷമായിട്ടായിരുന്നു മുന്നോട്ട് പോയത് . എന്നാൽ ഭാഗ്യലക്ഷ്മി- ഫിറോസ് ഖാൻ പ്രശ്നം വീക്കിലി ടാസ്ക്കിലൂടെ ലഭിച്ച സന്തോഷം കെടുത്തുന്ന തരത്തിലുള്ളതായിരുന്നു.

മോണിംഗ് ആക്റ്റിവിറ്റിയില്‍ ഭാഗ്യലക്ഷ്‍മിയെയും കിടിലം ഫിറോസിനെയും ‘വിഷക്കടലുകള്‍’ എന്നായിരുന്നു ഫിറോസ് ഖാൻ വിളിച്ചത്. ഫിറോസ് ഖാന്‍റെ പരാമര്‍ശത്തില്‍ പിന്നീട് പൊട്ടിക്കരഞ്ഞ ഭാഗ്യലക്ഷ്‍മി ബിഗ് ബോസില്‍ തനിക്ക് തുടരാന്‍ കഴിയില്ലെന്ന് പല തവണ ആവര്‍ത്തിച്ചിരുന്നു. ഇപ്പോഴിത ഭാഗ്യലക്ഷ്മി- ഫിറോസ് ഖാൻ പ്രശ്നം ഹൗസിൽ വീണ്ടും ചർച്ചയാവുകയാണ്. മോഹൻലാൽ തന്നെയാണ് ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പിന്നീട് ഈ പ്രശ്നത്തെ കുറിച്ച് മോഹൻലാൽ ഫിറോസ് ഖാനോടും ഭാഗ്യലക്ഷ്മിയോടും ചോദിക്കുകയും ചെയ്തു. വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്നാണ് ഫിറോസ് ഖാനോട് മോഹൻലാൽ പറഞ്ഞത്.

പിന്നീട് ഭാഗ്യലക്ഷ്മിയാടും ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. “സാറ് പറഞ്ഞതുപോലെ ഇതൊരു ഗെയിം ആണ്. ആ ഗെയിമില്‍ ചതിയും വഞ്ചനയും ഉണ്ടാവരുത് എന്ന് എനിക്കൊരു ആഗ്രഹമുണ്ട്. ഇനിയിപ്പൊ ഒരു ടാസ്‍ക് വരുമ്പോള്‍ എന്ത് ചതിയില്‍ക്കൂടിയും ശ്രമിച്ച് ആ ടാസ്‍കില്‍ വിജയിക്കാന്‍ നമുക്ക് ശ്രമിക്കാം. എന്നാല്‍ ഇത് ഒരു മോണിംഗ് ആക്റ്റിവിറ്റി ആയിരുന്നു.

അദ്ദേഹം പറയുന്നത് താന്‍ ഈ വീട്ടിലേക്ക് വരുമ്പോള്‍ വളരെ പ്രതീക്ഷയോടെ കണ്ട രണ്ട് വ്യക്തികളാണ് ഭാഗ്യലക്ഷ്‍മിയും കിടിലം ഫിറോസും, പക്ഷേ ഇന്ന് എനിക്ക് പറയാന്‍ തോന്നുന്നത് ഇവര്‍ രണ്ടുപേരും വിഷക്കടലുകളാണ് എന്നാണ്. ഇതേ വ്യക്തി ഈ വീട്ടിനുള്ളില്‍ കയറി നാല് മണിക്കൂറിനകമാണ് ഇവിടെ യുദ്ധം തുടങ്ങിയത്. അപ്പോള്‍ യഥാര്‍ഥത്തില്‍ വന്നത് യുദ്ധം ചെയ്യാനാണോ. അങ്ങനെയാണെങ്കില്‍ ഒരാളെ വേദനിപ്പിക്കലാണോ ഈ ഗെയിം. ഒരാളെ അപമാനിക്കുകയാണ്. വെടക്കാക്കി തനിക്കാക്കുക എന്ന് പറയുന്നതുപോലെ. ഇതല്ല ഗെയിം. എനിക്ക് എന്‍റെ ജീവിതത്തില്‍ കളിക്കാന്‍ കിട്ടിയിരിക്കുന്ന ഏറ്റവും മനോഹരമായ ഒരു പ്ലാറ്റ്ഫോം ആണ്. ഞാന്‍ ഇതുവരെ ഗെയിമില്‍ പങ്കെടുത്തിട്ടില്ല. പക്ഷേ ഇത് വല്ലാത്തൊരു അവസ്ഥയിലേക്കാണ് എന്നെ കൊണ്ടുപോകുന്നത്”, ഭാഗ്യലക്ഷ്‍മി പറഞ്ഞു.

ഒടുവിൽ ഈ പ്രശ്നത്തിന് മോഹൻലാൽ ഒരു പരിഹാരം പറയുകയായികുന്നു. ഇനി കിച്ചൺ ടീമിൽ ഭാഗ്യലക്ഷ്മിയെ ഇടരുതെന്നാണ് മോഹൻലാൽ പറഞ്ഞത്. കൂടാതെ ഇനി കുറച്ച് ദിവസത്തേയ്ക്ക് അടുക്കളയിലേയ്ക്ക് പോകണ്ട എന്നും മോഹൻലാൽ പറഞ്ഞു. ഇനി ആരെങ്കിലും സഹായം അഭ്യർത്ഥിച്ചാൽ മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് ഭാഗ്യലക്ഷ്മി മറുപടിയായി പറഞ്ഞത്. ഇനി അടുക്കളയിലേയ്ക്കേ പോകേണ്ട എന്നും മോഹൻലാൽ പറഞ്ഞ് ആ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

Noora T Noora T :