മമ്മൂട്ടിയുമായി അടുത്ത ബന്ധമൊന്നുമില്ല.. പക്ഷെ ഞാൻ അടുത്ത ചെന്നതും അദ്ദേഹം തന്റെ നെഞ്ചത്തേക്ക് വീണു കരഞ്ഞു; അനുഭവം തുറന്ന് പറഞ്ഞ് ഇർഷാദ്

മമ്മൂട്ടിയുമൊത്ത് അഭിനയിച്ചഅനുഭവം പങ്കുവെച്ച് നടൻ ഇർഷാദ്. വർഷം എന്ന സിനിമയിൽ ഉണടായ അനുഭവമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

അന്ന് തനിക്ക് മമ്മൂട്ടിയുമായി അത്ര അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു. ചിത്രത്തില്‍ തന്റെ മൃതദേഹം കൊണ്ടു വരുമ്പോള്‍ താഴേക്ക് ഇറങ്ങി വരുന്ന സമയത്ത് മമ്മൂട്ടിയുടെ അടുത്തേക്ക് ചെല്ലുന്ന രംഗമാണ്. താന്‍ അടുത്തു ചെന്നതും അദ്ദേഹം തന്റെ നെഞ്ചത്തേക്ക് വീണു കരയുകയായിരുന്നുവെന്ന് ഇര്‍ഷാദ് പറയുന്നു. റിഹേഴ്‌സലൊന്നും എടുക്കാതെയായിരുന്നു ഇതെന്നും ഇര്‍ഷാദ് പറയുന്നു.

അങ്ങനൊരു രംഗം താനോ സംവിധായകനോ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു. മമ്മൂട്ടി കൈയ്യില്‍ നിന്നും ഇട്ടതായിരുന്നു അത്. താന്‍ ആകെ ഇമോഷണലായെന്നും ഇര്‍ഷാദ് പറയുന്നു. ആ സമയം താന്‍ ആലോചിച്ചത് തന്റെ വിയര്‍പ്പ് പ്രശ്‌നമാകുമോ എന്നായിരുന്നു. ആകെ വിയര്‍ത്ത് കുളിച്ചാണ് നില്‍ക്കുന്നത്. പുള്ളിക്ക് എന്തെങ്കിലും തോന്നുമോ എന്നൊക്കെയായിരുന്നു ആലോചിച്ചതെന്ന് ഇര്‍ഷാദ് പറയുന്നു.

Noora T Noora T :