ഇതാണോ ഭാഗ്യലക്ഷ്മി? ഫിറോസ് ഖാന്റെ മുന്നിൽ തകർന്നടിഞ്ഞ് ഇവർ! നിങ്ങൾ ആർക്കൊപ്പം?

ഇന്നലെവരെ കണ്ട ആഘോഷങ്ങളൊന്നുമല്ല ഇന്ന് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. തികസിച്ചും അപ്രതീക്ഷിതമായ സംഭവങ്ങൾ കൊണ്ട് ബിഗ് ബോസ് ഹൌസ് ഞെട്ടിച്ചിരിക്കുകയാണ്. രാവിലെ തന്നെ ആക്ടിവിറ്റി ടാസ്ക് ഉണ്ടായിരുന്നു. അതിൽ ഫിറോസ് ഖാനെ മാത്രമേ കാണിച്ചിട്ടുള്ളു. മോർണിംഗ് ആക്ടിവിറ്റി ഇതായിരുന്നു…നിങ്ങൾ ഒരു പുസ്തകം എഴുതിയാൽ ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളെ എങ്ങനെ വിലയിരുത്തുന്നു?

ഫിറോസ് ഖാൻ ഇതിന് ഉത്തരമെന്നോണമാണ് സംസാരിച്ചത്. സ്വർഗ്ഗത്തിലെ മുഖം മൂടികൾ എന്നായിരുന്നു പുസ്തകത്തിന് ഫിറോസ് ഖാൻ പറഞ്ഞ പേര്.ഒപ്പം ഇവിടെ രണ്ട് വിശക്കടലുകളും കുറെ പലരുവികളും ഉണ്ടെന്ന് പറയുന്നു. പാലരുവികൾ വിശക്കടലിലേക്ക് ഒഴുകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാലരുവികൾ ഒക്കെയും വിഷമയമായി മാറിക്കൊണ്ടിരിക്കുകയാണ് . ചില പാലരുവികൾ ഇത് തിരിച്ചറിഞ്ഞ് തിരികെ ഒഴുകുന്നുമുണ്ട്. എന്നും ഫിറോസ് പറഞ്ഞു.

ആ വിശക്കടലുകൾ ആരെന്നും ഫിറോസ് അവിടെ തുറന്നുപറയുകയുണ്ടായി. ഭയമൊന്നുമില്ലന്നും നിങ്ങൾ നോമിനേറ്റ് ചെയ്യുമെന്നറിയാമെന്നുമൊക്കെ പറഞ്ഞാണ് ഫിറോസ് അത് തുറന്നുപറയുന്നത്. ഫിറോസ് ഖാൻ വിശക്കടലുകളുമായി ഉപമിച്ചത് ഭാഗ്യലക്ഷ്മിയെയും കിടിലം ഫിറോസിനെയുമായിരുന്നു. അത് പ്രേക്ഷകർക്ക് തന്നെ ഊഹിക്കാവുന്നതായിരുന്നു. ഇവിടെ ഫിറോസ് ഖാൻ വന്ന നാൾ തൊട്ട് കിടിലം ഫിറോസിനോട് നേരിട്ട് തന്നെ ഈ കാര്യം പറയുന്നുണ്ട്. വിശക്കടൽ എന്ന ഉപമ ചേർത്തില്ലന്നെ ഉള്ളു.

പിന്നെ ഭാഗ്യലക്ഷ്മി, ഫിറോസ് ഖാനിൽ നിന്നും ഓടി ഒളിക്കുന്നത് കൊണ്ടാണ് ഇത്രേം നാൾ ഭാഗ്യലക്ഷ്മി പിടിച്ചു നിന്നത്. എന്നാൽ ഇതിപ്പോൾ ബിഗ് ബോസ് തന്നെ അവസരം കൊടുത്തിരിക്കുകയാണ്. ആകാംഷയോടെ കാത്തിരുന്നത് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം അറിയാൻ തന്നെയായിരുന്നു. ആദ്യം ചിരിച്ചുകൊണ്ട് കേട്ടിരുന്ന് ക്ലാപ്പ് ചെയ്യുന്നത് ആണ് കാണിച്ചത്. എന്നാൽ പെട്ടന്നു തന്നെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ജീവിതത്തിൽ ആരും തന്നെ അങ്ങനെ വിളിച്ചിട്ടില്ല എന്നുപറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മി കരഞ്ഞത്.

ഇവിടെ ഇത്രെയും ഇമോഷണലാകുന്ന സ്വഭാവമായിരുന്നോ ഭാഗ്യലക്ഷ്മിയുടേത് എന്നാണ് ഞാൻ ചിന്തിച്ചത്. യഥാർത്ഥ ജീവിതത്തിൽ അവർ അനുഭവിച്ച കഥകളൊക്കെ നമ്മൾ കേട്ടതാണ്. വളരെ കുഞ്ഞു പ്രായത്തിൽ തുടങ്ങിയ കഷ്ടതകളാണ്.. അതിനെ ഒക്കെ ധൈര്യത്തിൽ നേരിട്ട ഭാഗ്യലക്ഷ്മി ഇവിടെ എന്ത് കൊണ്ട് പൊട്ടിക്കരഞ്ഞു ? ഒരുപക്ഷെ ഇത്രെയും വയസ്സുള്ള ഭാഗ്യലക്ഷ്മി ഇവിടെ മറ്റൊരു അടുപ്പവും ഇല്ലാത്തവർക്ക് മുന്നിൽ ആയിട്ടാവണം..ലോകം മുഴുവൻ കാണാൻ സാധ്യതയുള്ള ഷോയാണ് എന്ന് കരുതിയാകണം?

യഥാർത്ഥ ജീവിതത്തിൽ ഇതിലും വലിയ ആക്ഷേപങ്ങൾ കേട്ട് അതിനെതിരെ ശക്തമായി പ്രതികരിച്ച ഭാഗ്യലക്ഷ്മിയെ മലയാളികൾ ഒരിക്കലും മറക്കില്ല. അന്ന് ഭാഗ്യലക്ഷ്മിക്ക് ഉണ്ടായ ധൈര്യവും ആർജ്ജവവും ഇവിടെ വെറുമൊരു തരികിട പരുപാടി നടത്തി നടക്കുന്ന ഫിറോസ് ഖാന്റെ മുന്നിൽ കാണിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്???

ഭാഗ്യലക്ഷ്മിയെ കുറിച്ച് മറ്റൊരു കാര്യം കൂടി പറയാം… കഴിഞ്ഞ എപ്പിസോഡ് ആരംഭിച്ച സമയത്ത് സജ്നയോടൊപ്പം ഭാഗ്യലക്ഷ്മി അടുക്കളയിൽ ചെറിയ സംസാരം ഉണ്ടാകുന്നു. അത് ഇന്നലെ പറഞ്ഞ കാര്യമാണ്. അപ്പോൾ പോലും ഭാഗ്യലക്ഷ്മി ഉറങ്ങിക്കിടന്ന കിടിലം ഫിറോസിനെയും നോബിയെയും ഉണർത്തി അവരോട് സംസാരിക്കാൻ കൊണ്ട് പോകുന്നു. അതായത് ഭാഗ്യലക്ഷ്മിയ്ക്ക് പ്രതികരിക്കാൻ ഒരാളുടെ ആവശ്യം ഉണ്ട്.. തനിച്ച് അവർ പ്രതികരിക്കില്ല?

ഫിറോസ് ഖാൻ വന്ന സമയത്തും ഫിറോസിന്റെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിയെന്നൊക്കെ ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഏതായാലും ഇനി അവിടെ നടന്ന സംഭവങ്ങളിലേക്ക് പോകാം.. അവിടെ എല്ലാവരും ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിക്കുന്നുണ്ട്. നോബി ഒക്കെ ശരിക്കും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ഈ ഒരു സംഭവം പ്രേക്ഷകരായ നമ്മൾക്ക് മുന്നിൽ ടെലികാസ്റ്റ് ചെയ്തത് ഉറപ്പായും ഇത് മത്സരമായി കണക്കാക്കാൻ തന്നെയാണ്. അപ്പോൾ ഒരു മത്സരാർത്ഥിയായ ഭാഗ്യലക്ഷ്മിയെ കണ്ട് തന്നെ ഇനി സംസാരിക്കാം.. ബിഗ് ബോസ് ഹൗസിലേക്ക് ആണ് ഭാഗ്യലക്ഷ്മി എത്തിയിരിക്കുന്നത്. ഇവിടെ സെന്റിമെന്റ ഒരു കാർഡ് ആണ് . പക്ഷെ അതിലും നല്ല കാർഡ് ആണ് ഈ വീട്ടിൽ പ്രതികരണം. ഈ അവസരം ഭാഗ്യലക്ഷ്മി പ്രതികരിച്ചു തന്നെ എടുക്കണമായിരുന്നു. എന്നാൽ മോഹൻലാൽ വരുമ്പോഴും കാരണം പറഞ്ഞ് ഭാഗ്യലക്ഷ്മിക്ക് പിടിച്ചുനിൽക്കാമായിരുന്നു.

ഇപ്പോൾ സ്‌കോർ ചെയ്തത് ഫിറോസ് ഖാനാണ്. ഇതിന് ശേഷവും ഭാഗ്യലക്ഷ്മി ന്യായീകരണം നടത്തുന്നത് താൻ അനുഭവിച്ച ജീവിതം ഒക്കെ പറഞ്ഞിട്ടാണ്. അങ്ങനെ എങ്കിൽ ഡിമ്പലിന്റെ ജീവിതം അതിലും കഷ്ട്ടമായിരുന്നല്ലോ…എല്ലാവരും ജീവിതത്തോട് പോരാടുന്നവർ തന്നെയാണ്. ഈ ഭാഗ്യലക്ഷ്മി തന്നെയാണ് ഡിമ്പൽ സഹതാപം മോഹിച്ചാണ് നടക്കുന്നത് എന്നൊക്കെ പറഞ്ഞത്. എന്നിട്ടിപ്പോൾ ഭാഗ്യലക്ഷ്മി ചെയ്യുന്നതെന്താണ്??

ഇത്രയും സഹതാപമൊന്നും ഡിമ്പൽ ചോദിച്ചിട്ടില്ല. ഡിമ്പൽ ആശ്വസിപ്പിക്കാൻ ചെല്ലുമ്പോഴും ഭാഗ്യലക്ഷ്മി ഡിമ്പലിനോട് സംസാരിച്ച രീതി മോശമായിട്ടാണ് തോന്നിയത്. മക്കൾ മനസിലാക്കുമല്ലോ..? എന്നൊക്കെ ഡിമ്പൽ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്. ഒപ്പം ഇപ്പോഴും താൻ മരുന്ന് കഴിക്കുന്ന വ്യക്തിയാണ് എന്ന് ഡിമ്പൽ പറയുമ്പോൾ ഭാഗ്യലക്ഷ്മി അതിനെ വിലകുറച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. മുൻപും ഭാഗ്യലക്ഷ്മി ഡിമ്പലിനോട് ഇങ്ങനെ തന്നെയാണ് ഇടപെട്ടിരുന്നത്.

പിന്നീട് ഭാഗ്യലക്ഷ്മി സംസാരിച്ചത് തീർത്തും മോശമായിപ്പോയി എന്ന് തന്നെ പറയാം. ഇതുപോലെ ഒരു ഷോയിൽ വന്നിട്ട് പറയാൻ പാടില്ലാത്തതായിരുന്നു. അതായത് ഭാഗ്യലക്ഷ്മി ലാലേട്ടനെ കുറ്റം പറയുകയുണ്ടായി. അയാൾ വന്നിനി എന്തിനാ കരഞ്ഞത് എന്നൊക്കെ ചോദിക്കും.. അയാളുടെ മുന്നിൽ തലകുനിക്കാൻ വയ്യ എന്നൊക്കെ പറയുന്നുണ്ട്. ഇതൊരു ഷോയാണ് അത് അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ് . അപ്പോൾ മോഹൻലാൽ ഇത് ചോദിക്കുന്നതൊന്നും ഇഷ്ടമല്ലെങ്കിൽ ഇങ്ങോട്ട് വരരുതായിരുന്നു. ഇതിപ്പോൾ നഷ്ട്ടപ്പെട്ട പേര് തിരിച്ചുപിടിക്കാൻ വന്നിട്ട് ഉള്ള പേര് കളഞ്ഞിരിക്കുകയാണ്.

പിന്നീട് വീട്ടിൽ നടന്ന സംഭങ്ങൾ നോക്കാം, അവിടെ ജയിലിലേക്ക് ഇത്തവണ ആർക്കും പോകേണ്ടി വന്നില്ല. പിന്നെ ക്യാപ്റ്റൻസി ടാസ്ക് ഉണ്ടായിരുന്നു. അതിലേക്ക് അഞ്ചു പേരെ തിരഞ്ഞെടുത്തിട്ട് അവർക്ക് പരസ്പരം തർക്കിക്കാണും തർക്കിച്ചു പുറത്തുപോയി അവസാനം വരുന്ന ആളെ ക്യാപ്റ്റനാക്കും. മണിക്കുട്ടൻ , സജ്ന ഫിറോസ്, റംസാൻ ,കിടിലം ഫിറോസ്, അനൂപ് എന്നിവരാണ് ടാസ്കിനായിട്ട് ഉണ്ടായിരുന്നത്.

നന്നായി മത്സരിച്ചെങ്കിലും സജ്‌ന ഫിറോസ് ആദ്യം തന്നെ പുറത്തുപോയി.. പിന്നെ കിടിവളം ഫിറോസ് എന്താണോ കാണിച്ചത്? വിട്ട് കൊടുക്കുന്നു എന്നും പറഞ്ഞ് സ്വയം ഇറങ്ങിപ്പോയി. പിന്നെ അനൂപും റംസാനും മണിക്കുട്ടനും തമ്മിൽ ആണ് തർക്കിച്ചത്. അതിൽ അവസാനം വരെ പോയത് റംസാനായിരുന്നു. അനൂപിന്റെ ഗെയിം അത്ര ശരിയായില്ല എന്നാണ് തോന്നിയത്.

കഴിഞ്ഞ എപ്പിസോഡിൽ എയ്ഞ്ചൽ അഡോണിക്ക് കൊടുത്ത ഓട്ടോഗ്രാഫും പിന്നീട് അതിൽ മജ്‌സിയ എഴുതിയതും നമ്മൾ കണ്ടതാണ്. അതിനെ ചുറ്റിപ്പറ്റിയും വഴക്ക് നടക്കുന്നുണ്ടായിരുന്നു. മജ്‌സിയയും നന്നായി ദേശിച്ചു തന്നെ സംസാരിക്കുന്നുണ്ടായിരുന്നു . ആക മൊത്തം സംഘർഷങ്ങളായിരുന്നു . ഇന്ന് ലാലേട്ടൻ വരും എന്നുള്ളത് എല്ലാവരും മറന്നിരിക്കുകയാകും.. ഏതായാലും ഇനി ഉള്ള രണ്ട് ദിവസം മത്സരാർത്ഥികൾക്ക് നിർണ്ണായകമാകും. കാത്തിരുന്നു കാണാം…

Noora T Noora T :