മണിക്കുട്ടന്റെ കള്ളത്തരം കണ്ടുപിടിച്ച് മത്സരാർത്ഥികൾ; വീണ്ടും മണിക്കുട്ടന്റെ ദിവസം !

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും മികച്ച എപ്പിസോഡുകളാണ് രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്നത് . കഴിഞ്ഞ എപ്പിസോഡുകളിൽ ബിഗ് ബോസ് കൊടുത്ത ടാസ്ക്കുകൾ ഒന്നും തന്നെ മത്സരാർത്ഥികൾക്ക് വിചാരിച്ച പോലെ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ആ നിരാശമാറ്റിവച്ച് വളരെ ഗംഭീരമായിട്ടാണ് ഇപ്പോൾ മത്സരാർത്ഥികൾ ടാസ്ക്കുകൾ ചെയ്യുന്നത്.

ഇപ്പോഴത്തെ ടാസ്കിന്റെ അടിസ്ഥാനത്തിൽ ബിഗ് ബോസ് വീട് എണ്‍പതുകളിലെ ഒരു യൂണിവേഴ്‌സിറ്റി കോളേജ് ആയി മാറിയിരിക്കുകയാണ്. പകുതി മത്സരാര്‍ഥികള്‍ അധ്യാപകരും ബാക്കിയുള്ളവര്‍ വിദ്യാര്‍ഥികളുമായതോടെ രസകരമായി മാറി.

വീക്ക്‌ലി ടാസ്‌ക് പാതി വഴിയില്‍ നിര്‍ത്തി വെച്ചത് കൊണ്ട് ഇത്തവണ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. വ്യക്തിപരമായി ഓരോരുത്തര്‍ക്കും സ്വന്തം കഴിവ് പുറത്തെടുക്കാനുള്ള ടാസ്‌ക് ആയിരുന്നു ഈ ആഴ്ച കൊടുത്തത്. പുതിയ എപ്പിസോഡില്‍ കോളേജിലെ യൂത്ത്‌ഫെസ്റ്റിവല്‍ നടത്തിയതിന്റെ വിശേഷമാണ് നിറഞ്ഞ് നിന്നത്.

യുവജനോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയത് ജയനായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വലിയ ആരവങ്ങളോടെയാണ് ജയനെ വേദിയിലേക്ക് ക്ഷണിച്ചത്. വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് അങ്ങാടി സിനിമയിലെ പ്രസിദ്ധമായ ഡയലോഗും ജയനെ കൊണ്ട് പറയിപ്പിച്ചു. തനിക്ക് വേഗം തിരികെ പോവണമെന്നും എല്ലാവരും വയ്യാതെ കിടക്കുന്ന അമ്മൂമ്മയുടെ ചികിത്സയ്ക്കായി ഇരുന്നൂറ് രൂപ വച്ച് സംഭാവന തരണമെന്നും ജയന്‍ ആവശ്യപ്പെട്ടു.

ഇതോടെ ജയന്റെ കള്ളി വെളിച്ചത്തായി. അത് ഒര്‍ജിനല്‍ ജയന്‍ അല്ലായിരുന്നു. മണിക്കുട്ടൻ ജയന്റെ വേഷത്തിൽ എത്തിയതായിരുന്നു. അതോടെ ബിഗ് ബോസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെല്ലാവരും ചേര്‍ന്ന് ജയനെ തല്ലി ഓടിച്ചു. ഭാഗ്യലക്ഷ്മി അവതരിപ്പിച്ച ശാരദ എന്ന കഥാപാത്രം വേഷം കെട്ടിച്ച് കൊണ്ട് വന്ന ജയനായിരുന്നു അത്. മണിക്കുട്ടന്‍ അവതരിപ്പിച്ച ജയന്റെ വേഷത്തിന് വമ്പന്‍ സ്വീകരണമാണ് പുറത്ത് കിട്ടിയിരിക്കുന്നത്. മണിക്കുട്ടന്റെ രണ്ട് ദിവസങ്ങളും മണിക്കുട്ടനായിട്ടുള്ള ദിവസങ്ങളായി മാറിയിരിക്കുകയാണ്.

about bigg boss

Noora T Noora T :