ആർക്കും അറിയാത്ത അനൂപ് കൃഷ്ണന്റെ കഥ; ബിഗ് ബോസിലെ അനൂപ് ആരാണെന്ന് അറിഞ്ഞാൽ ഞെട്ടും!

ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ടെലിവിഷൻ പ്രേക്ഷരുടെ മനസ്സിൽ കല്യാൺ എന്ന പേരിൽ ഇടം നേടിയ താരമാണ് അനൂപ് കൃഷ്ണൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത്.

സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടൻ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. സീസൺ 3 ലെ സാധ്യത ലിസ്റ്റിൽ പേലും അനൂപിന്റെ പേര് ഇല്ലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നടന്റെ യഥാർഥ ജീവിതം കാണാനുള്ള ആകാംക്ഷയിലാണ് ടെലിവിഷൻ പ്രേക്ഷകർ ഇപ്പോൾ.

പ്രേക്ഷകരെ യഥാർത്ഥ ജീവിതം കാണിച്ച് അനൂപിപ്പോൾ ഞെട്ടിച്ചിരിക്കുകയാണ്. സീതയോട് പ്രണയമുള്ള നല്ല ഭർത്താവായിട്ടാണ് കല്യാണിനെ എല്ലാവരും കണ്ടിരുന്നത്. എന്നാൽ, ബിഗ് ബോസ് സീസൺ 3 ലെ കലിപ്പനാണ് അനൂപ്. സ്ത്രീകളെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അപ്പോൾ അനൂപിനുള്ളിലെ കലിപ്പൻ പുറത്തു വരും. വാക്ക് തർക്കം ഒടുവിൽ കയ്യാങ്കളിയുടെ വക്കിൽ വരെ എത്താറുണ്ട്. മലയാളി പ്രേക്ഷകർക്ക് അറിയാത്ത് അനൂപിന്റെ മറ്റൊരു കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പട്ടാമ്പി സ്വദേശിയാണ് അനൂപ് കൃഷ്ണൻ. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് അനൂപ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. വളരെ നേരത്തെ തന്നെ അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു. മിമിക്രിയിലും നാടകങ്ങളിലും സജീവമായിരുന്നു താരം. 10 വർഷത്തോളം ചാൻസ് തേടി അലഞ്ഞതിനെ കുറിച്ച് അനൂപ് തന്നെ നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇവിടെ വരെയെത്തിയത്. സീതാ കല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രമായി ആളുകൾ തന്നെ തിരിച്ചറിയുന്നത് ആ പ്രയത്നത്തിന്റെ ഫലമാണ് എന്നും അനൂപ് പറഞ്ഞിരുന്നു.

സീരിയലിൽ സജീവമാണെങ്കിലും സിനിമയിലും അനൂപിന് തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. പത്തോളം സിനിമയിൽ അനൂപ് വേഷമിട്ടിട്ടുണ്ട് . പ്രെയ്സ് ദ ലോർഡ്, ഞാൻ സംവിധാനം ചെയ്യും, സർവോപരി പാലാക്കാരൻ, കോണ്ടസ,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ ചിത്രങ്ങളിലാണ് അനൂപ് അഭിനയിച്ചത്. കൂടാതെ നായകനായും സിനിമയിൽ തിളങ്ങിയിട്ടുണ്ട്. അഭിനയം മാത്രമല്ല സംവിധാനവും അനൂപ് പരീക്ഷിച്ചിട്ടുണ്ട് . നിരവധി മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിട്ടുണ്ട്. അഭിനേതാവ് എന്നതിൽ ഉപരി മോ‍ഡലും അവതാരകനുമാണ് താരം.

എന്ത് ജോലിയും ചെയ്യാൻ അനൂപ് മടി കാണിക്കാറില്ല. പഠനത്തിന് ശേഷം ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നു . ഈ സമയത്താണ് സുഹൃത്തും സംഗീത സംവിധായകനുമായ സണ്ണി വിശ്വനാഥ് വഴി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ അനൂപിന് അവസരം ലഭിക്കുന്നത്. സിനിമയ്ക്ക് ശേഷവും മറ്റുള്ള ജോലികൾ ചെയ്യാൻ അനൂപ് മടി കാണിച്ചിരുന്നില്ല.സ്വന്തം ക്ലീറ്റസിനു ശേഷം ഒരു ക്ളിനിക്കിൽ ജോലി ചെയ്യവേയാണ് മറ്റു ചില അവസരങ്ങൾ അനൂപിനെ തേടിയെത്തുന്നത്. പിന്നീടാണ് ജോലി വിട്ട് അഭിനയത്തിലേയ്ക്ക് പൂർണ്ണമായി തിരിച്ചത്. വളരെ പെട്ടെന്ന് തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് അനൂപ്. എല്ലാവരോടും വളരെ അടുത്ത ബന്ധമാണ് അനൂപ് കാത്ത് സൂക്ഷിക്കുന്നത്. തെറ്റ് കണ്ടാൽ സൗഹൃദം നോക്കാതെ അത് തുറന്നട‌ിക്കാറുണ്ട്. മോഹൻലാൽ വന്ന ദിവസം പോലും അനൂപ് ഫിറോസ് ഖാനോട് വഴക്കടിക്കുന്നുണ്ട്. കള്ളി എന്ന് ഡിമ്പലിനെ ഫിറോസ് വിളിച്ചതായിരുന്നു പ്രശ്നത്തിന് കാരണമായത്. തന്റെ നിലപാടുകൾ കൃത്യസമയത്ത് വെളിപ്പെടുത്തി ഒരു ജെനുവിൻ മത്സരാർത്ഥിയായിട്ടാണ് അനൂപ് ബിഗ് ബോസിൽ മുന്നേറുന്നത്.

about bigg boss

Noora T Noora T :