‘അച്ഛൻ കഴിച്ച ആ എച്ചിൽ പാത്രം എന്തിനാണ് അമ്മ കഴുകുന്നത്? എന്നുള്ള ചോദ്യത്തിൽ നിന്നാവണം അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടത്; കുറിപ്പ് വൈറൽ

അച്ഛൻ കഴിച്ച ആ എച്ചിൽ പാത്രം എന്തിനാണ് അമ്മ കഴുകുന്നത്? എന്നുള്ള ചോദ്യത്തിൽ നിന്നാവണം അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടത് എന്ന് ചൂണ്ടിക്കാട്ടുകയാണ് സുരേഷ് സി പിള്ള. വനിതാ ദിനത്തിൽ ഇദ്ദേഹം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

വനിതാ ദിന ആശംസകൾ. സ്ത്രീ പുരുഷ സമത്വം അടുക്കളയിൽ നിന്ന്. ഒരിക്കൽ ഒരു സുഹൃത്ത് ഫേസ്ബുക്കിൽ എഴുതി, ഭാര്യ, അവരുടെ വീട്ടിൽ പോയതിനാൽ രണ്ടു ദിവസമായി ഭക്ഷണം ഹോട്ടലിൽ നിന്നാണ്. നമ്മളിൽ പലരും ഇതിലെ സ്ത്രീ വിരുദ്ധത കാണില്ല. കാരണം, നാം ജനിച്ചു വീണ സമൂഹം അങ്ങിനെയാണ്.

ഉമ്മറത്തിരിക്കുന്ന പുരുഷന് പ്രഭാതത്തിൽ കട്ടൻ കാപ്പി കൊടുത്തു കൊണ്ടാണ് ഒരു ശരാശരി മലയാളി വീട്ടമ്മയുടെ ദിവസം ആരംഭിക്കുന്നത് തന്നെ.പിന്നെ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, നാലുമണി ക്കാപ്പി, ഡിന്നർ ഇവയൊക്കെ ഉണ്ടാക്കുന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം ആണെന്നാണ് സമൂഹവും ആചാരങ്ങളും നമ്മളെ പഠിപ്പിക്കുന്നത്. ഈ കാര്യത്തിൽ മാത്രം എല്ലാ മതങ്ങളും ഒറ്റക്കെട്ടാണ്.

അച്ഛൻ കഴിച്ച ആ എച്ചിൽ പാത്രം എന്തിനാണ് അമ്മ കഴുകുന്നത് എന്നുള്ള ചോദ്യത്തിൽ നിന്നാവണം അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്. അമ്മയും ഇന്നു മുതൽ ഈ വീട്ടിൽ അവരവരുടെ എച്ചിൽ പാത്രങ്ങൾ അവനവൻ തന്നെ കഴുകണം എന്ന് പറഞ്ഞാവണം അമ്മയുടെ അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്.

അതുകൊണ്ട് മകളെ മാത്രമല്ല മകനെയും കൂടി അടുക്കളയിൽ കയറ്റണം. മുറ്റം അടിക്കാൻ ശീലിപ്പിക്കണം. ചപ്പാത്തി പരത്താൻ പഠിപ്പിക്കണം, കഞ്ഞി വയ്പ്പിക്കണം. കറികൾ എല്ലാം ഉണ്ടാക്കാൻ പഠിപ്പിക്കണം, ആഹാരം കഴിച്ച പാത്രം കഴികിക്കണം. പുരുഷൻമാരോട്, ഈ കുക്കിങ് അത്ര പ്രയാസം ഉള്ള കാര്യമല്ല കേട്ടോ

Noora T Noora T :