അഭിനയമല്ലാതെ മറ്റ് മേഖലയിലേക്ക് തിരിയാന്‍ താൽപര്യമുണ്ടോ? മാധ്യമപ്രവർത്തകരുടെ ആ ചോദ്യം; ഞെട്ടിച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. മഞ്ജു വാര്യറും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. തന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ലെന്നും അത് കഴിഞ്ഞേ സംവിധാനത്തെക്കുറിച്ച് ആലോചനയുളളുവെന്നും മമ്മൂട്ടി. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ അഭിനയമല്ലാതെ മറ്റേതെങ്കിലും മേഖലയിലേക്ക് തിരിയാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി .

പ്രസ് മീറ്റില്‍ നടന്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

നിലവില്‍ മമ്മൂട്ടി അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണത്തിലാണ്. ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന, നദിയ മൊയ്ദു എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Noora T Noora T :