ഇന്നലെ കുറെയേറെ സംബ്‌ഭവങ്ങളുണ്ടായിരുന്നു. അതിലെ ചില കാര്യങ്ങൾ കുറച്ചധികം പറയാനുണ്ട്. കാണുമ്പോൾ ഒന്നും ഇല്ല എന്നുതോന്നുന്ന എന്നാൽ കുറെ കള്ളത്തരങ്ങൾ ഒളിപ്പിച്ച കാര്യങ്ങൾ ഉണ്ട്. ഏതായാലും എപ്പിസോഡ് മുഴുവൻ ഒന്ന് ചുരുക്കി വിവരിക്കാം.
ഇന്നലത്തെ എപ്പിസോഡ് തുടങ്ങിയത് സൂര്യയുടെ ക്രഷിനെ കുറിച്ചുള്ള സംസാരത്തിയായിരുന്നു. സൂര്യയും റംസാനും തമ്മിൽ മണിക്കുട്ടന്റെ കാര്യമായിരുന്നു സംസാരിച്ചത്. മണിക്കുട്ടനോടുള്ള റംസാന്റെ വിരോധം ആ സംസാരത്തിൽ അറിയാമായിരുന്നു. അതുപോലെ സൂര്യയുടെ പേടിയും ആ സംസാരത്തിലുടനീളം കാണാമായിരുന്നു.
സൂര്യയുടെ ഇഷ്ട്ടം എത്രകണ്ട് പൂവണിയും എന്നൊന്നും പറയാനൊക്കില്ല. പിന്നെ പിറകിൽ നടക്കില്ല എന്നൊക്കെ സൂര്യ പറയുന്നുണ്ട്. അതുകഴിഞ്ഞവിടെ നോമിനേഷൻ ടാസ്‌കാണ് നടന്നത് . ആദ്യം വന്നത് ഫിറോസ് സജ്‌ന ആയിരുന്നു. അവർ രണ്ടും ബിഗ് ബോസ് പറഞ്ഞതനുസരിച്ച് ഒട്ടും ആക്റ്റീവ് അല്ലാത്തവരെ തന്നെയാണ് പറഞ്ഞത്, അതായത് അവർ അവരോട് തർക്കിച്ചവരെയൊന്നുമല്ലാ നോമിനേറ്റ് ചെയ്തത്. അങ്ങനെയാണെങ്കിൽ രണ്ടു പേരിൽ നിൽക്കില്ലല്ലോ… ഏതായാലും എയ്ഞ്ചലിന്റെയും സൂര്യയുടെയും പേരാണ് അവർ പറഞ്ഞത്. അതിന് വ്യക്തമായ കാരണവും പറഞ്ഞു. വളരെ ജെനുവിൻ ആയ നോമിഷൻ ആയിരുന്നു അവരുടേത്. സജ്ന ഫിറോസ് ഹേറ്റേഴ്സിനോട്, ഇതാണ് ബിഗ് ബോസ് കളി!
കൂടുതൽ അറിയാൻ വീഡിയോ കാണുക….!
about bigg boss