ബിഗ് ബോസ് കഴിഞ്ഞ സീസണുകൾ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ സീസണിൽ പേർളി ശ്രീനിഷ് പോലെയുള്ള ഒരു പ്രണയം പിന്നീട് ബിഗ് ബോസിൽ ഉണ്ടായിട്ടില്ല എന്നതും പൊതു ചർച്ചയാണ്. ഇത്തവണ അതുകൊണ്ട് തന്നെയാകണം പ്രണയിക്കാൻ വേണ്ടിത്തന്നെ കുറെ താരങ്ങളെ ബിഗ് ബോസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിഗ് ബോസിലെ ഇത്തവണത്തെ കാമുകി കാമുകന്മാര്‍ ആരാണെന്ന് അറിയാന്‍ പ്രേക്ഷകർക്കും ഏറെ ആകാംഷയുണ്ട്. ആദ്യ സീസണില്‍ പ്രണയ ജോഡികളായിരുന്ന ശ്രീനിഷ് അരവിന്ദും പേളി മാണിയും പിന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നു. പിന്നാലെ രണ്ടാം സീസണില്‍ സുജോ-സാന്ദ്ര സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും വിചാരിച്ചെങ്കിലും അത് നടന്നില്ല. അതേസമയം ബിഗ് ബോസിന്‌റെ കഴിഞ്ഞാരു എപ്പിസോഡിലായിരുന്നു തന്റെ അപ്‌സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടന്‍ പറഞ്ഞത്.
പിന്നാലെ റിതുവും മണിക്കുട്ടനും പ്രണയത്തിലാകുമെന്ന് പലരും വിചാരിച്ചു, എന്നാൽ അതും നടന്നില്ല. റിതുവാണ് നോ പറഞ്ഞത്. മണിക്കുട്ടന് എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടും എന്നായിരുന്നു റിതു പറഞ്ഞത്. അനൂപായിരുന്നു റിതുവിനോട് മണിക്കുട്ടന്റെ കാര്യം സൂചിപ്പിച്ചത്. ഇതിന് പിന്നാലെ റംസാനും റിതുവിനോട് മണിക്കുട്ടനെ കുറിച്ച് സംസാരിച്ചിരുന്നു.
റിതു ഇക്കാര്യം പറയുന്നിതിനിടെ മണിക്കുട്ടന് നിന്നെ ഇഷ്ടമാ എന്ന് റംസാനും പറഞ്ഞു. ഇതുകേട്ട് അതിന് ഞാന്‍ എന്ത് ചെയ്യണം എന്തായിരുന്നു റിതുവിന്‌റെ മറുപടി. രണ്ട് പേര്‍ക്കും ഇവിടെ ഇരുന്ന് ചില്ലാവാലോ, ഷൈന്‍ ചെയ്യാലോ എന്ന് റംസാന്‍ റിതുവിനോട് പറഞ്ഞു. ഇതുകേട്ട് നിനക്ക് മിഷേലിന്‌റെ കൂടെയാന്നും ഷൈന്‍ ചെയ്തൂകൂടായിരുന്നോ എന്നാണ് റിതു റംസാനോട് ചോദിക്കുന്നുണ്ട്.
ഞാന്‍ പ്രേമിക്കാന്‍ മുട്ടിയിട്ട് ഇവിടെ വന്നതല്ല എന്നും റിതു പറഞ്ഞു. തുടര്‍ന്ന് ഇവിടെ ശ്രീനിഷ് അരവിന്ദ്-പേളി മാണി ജോഡിയെ പോലെ നിനക്കും ആവാം എന്ന് റംസാന്‍ ഉപദേശിക്കുന്നുണ്ടായിരുന്നു . അപ്പോ നിനക്കും വരും നീ വിഷമിക്കേണ്ട എന്നായിരുന്നു റംസാനോട് റിതുവിന്റെ മറുപടി. ഇതുകേട്ട് എനിക്ക് വേണ്ടെന്നായിരുന്നു റംസാന്‍ പറഞ്ഞത്. റിതു മണിക്കുട്ടന്‍, മണിറിതു, മണ്ഡരൂ, എന്ന് റിതുവിനെ കളിയാക്കിയും റംസാന്‍ രസകരമായി പറഞ്ഞു.
about bigg boss