കാത്തിരിപ്പുകൾക്ക് വിരാമം; ആ സർപ്രൈസ് പുറത്തുവിടുന്നു!

ചന്ദനമഴ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു മേഘ്‌ന വിൻസെന്റ്. വിവാഹത്തോടെ മലയാള സീരിയലിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുക്കുകയായിരുന്നു താരം. മേഘ്നയുടെ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഉടൻ തന്നെ വിവാഹമോചിതയാവുകയും ചെയ്‌തു

ചെന്നൈയിൽ സ്ഥിര താമസമാക്കിയ മേഘ്‌ന ഇപ്പോൾ തിരക്കിൻറെ ലോകത്ത് ആണ്. ലോക്ഡൗണ്‍ കാലത്ത് മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്. ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്

എന്നാണ് വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത് എന്ന് മേഘ്നയോട് നിരവധി പേരാണ് ചോദിക്കുന്നത്.ഇപ്പോൾ എല്ലാവർക്കും സർപ്രൈസ് നൽകിയിരിക്കുകയാണ് താരം. സീ കേരളത്തിലെ ഉടൻ പണം ഷോയിലേക്ക് മേഘ്‌ന എത്തിയിരിക്കുകയാണ്. ചാനലിന്റെ പുതിയ പ്രോമോ വീഡിയോയിലാണ് മേഘ്‌ന എത്തിയ കാര്യം ചാനൽ പുറത്ത് വിട്ടത്. തങ്ങളുടെ പ്രിയതാരത്തിനെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ

2017 ഏപ്രിൽ മുപ്പതിനായിരുന്നു ഡിംപിളിന്റെയും സഹോദരൻ ഡോണിന്റെയും മേഘ്നയുടെയും വിവാഹം. താരങ്ങളുടെ മനസമ്മതം ഒരുമിച്ചായിരുന്നു നടത്തിയിരുന്നു. രണ്ട് താരവിവാഹങ്ങളായിരുന്നതിനാൽ വലിയ ആഘോഷത്തോടെയായിരുന്നു നടത്തിയതും. വിവാഹത്തിന് മുൻപുള്ളതും ശേഷമുള്ള വീഡിയോസും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗവുമായിരുന്നു. അതുകൊണ്ട് ഇവരുടെ വിവാഹമോചന വാർത്ത വന്നപ്പോൾ ആരാധകർക്ക് അത് വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല

Noora T Noora T :