മിഷേൽ പുറത്താകാൻ കാരണം ഫിറോസ് ഖാനോ?!

ബിഗ് ബോസ് മൂന്നാം പതിപ്പിലെ രണ്ടാം എലിമിനേഷൻ നടന്നിരിക്കുകയാണ്. ബിഗ് ബോസ് മൂന്നാം സീസൺ തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോൾ രണ്ട് മത്സരാർത്ഥികളാണ് എവിക്റ്റ് ആയിരിക്കുന്നത്. ആദ്യ രണ്ടാഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം വാരം മോഹൻലാൽ ആദ്യ എലിമിനേഷൻ നടത്തിയത്.

ബിഗ് ബോസ് മൂന്നാം പതിപ്പിൽ നിന്നും ആദ്യം എലിമിനേറ്റ് ആയത് ലക്ഷ്മി ജയൻ ആയിരുന്നു. ലക്ഷ്മി ജയൻ ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ നിരവധി പേരാണ് ലക്ഷ്മിയെ തിരിച്ചെടുക്കാൻ വേണ്ടി മുറവിളി കൂട്ടിയത്.

ലക്ഷ്മിയെക്കാൾ മോശം പ്രകടനം കാഴ്ചവെച്ചവർ ഉണ്ടെന്നും ലക്ഷ്മി ആദ്യ ആഴ്ചയിൽ നിന്നും വളരെ മികച്ചു വരുവായിരുന്നെന്നും അഭിപ്രായപ്പെടുന്നവരായിരുന്നു അധികം പേരും. പിന്നീട് ലക്ഷ്മിയെ വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ്സിൽ തിരിച്ച്ചെത്തിക്കണമെന്ന ആവശ്യവും ശക്തമായി. ഇതിനിടയിൽ ലക്ഷ്മിയുടെ ‘അമ്മയുടെ ഒരു അഭിമുഖം വൈറലാവുകയും അതിൽ ലക്ഷ്മി തന്റെ ജീവിത കഥ ഒന്നും തുറന്നുപറഞ്ഞിട്ടില്ലായിരുന്നെന്നും, അവളും അതൊക്കെ പറഞ്ഞിരുന്നെങ്കിൽ നല്ല വോട്ട് ലഭിച്ചേനെയെന്നും പറയുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ മൂന്നാം ആഴ്ച പിന്നിടുമ്പോൾ ബിഗ് ബോസ്സിൽ നിന്നും വീണ്ടും ഒരു മത്സരാർത്ഥി കൂടി പുറത്തുപോയിരിക്കുകയാണ്. വന്നപ്പോൾ വലിയ പ്രതീക്ഷ തോന്നിയ മത്സരാർത്ഥിയായിരുന്നു മിഷേൽ ആൻ ഡാനിയേൽ. ആദ്യ ആഴ്ച വളരെ സമാധാനപരമായി പോയിക്കൊണ്ടിരുന്നു ബിഗ് ബോസ് ഹൗസിൽ ഒരു ഓളം ഉണ്ടായത് മിഷേലിന്റെയും ഫിറോസ് ഖാന്റെയും കടന്നുവരവോടെയായിരുന്നു. ഇരുവരും കൂടി ഡിമ്പലിനെ ടാർഗറ്റ് ചെയ്ത് പ്രശ്നമുണ്ടാക്കുകയായിരുന്നു.

ആദ്യ ആഴ്ചയിലെ സംഭവങ്ങൾ കണ്ടിട്ട് വന്നതിനാൽ അതൊക്കെ ബിഗ് ബോസ് ഷോയിൽ പറയുകയും ഷോയുടെ നിയമം ലംഘിക്കുകയും മിഷേൽ ചെയ്തിരുന്നു. എന്നാലും തുടക്കം മുതൽ വ്യക്തമായ നിലപാടെടുത്ത് അതൊക്കെ ഒരു ഭയവും കൂടാതെ വിളിച്ചുപറഞ്ഞ ചുണക്കുട്ടിതന്നയാണ് മിഷേൽ. ഫിറോസ് ഖാനും സജ്നയും മിഷേലിനെ ഉപയോഗിച്ചതാണ് എന്ന് മിഷേൽ തിരിച്ചറിയാൻ വൈകിയതാണ് ആദ്യ ആഴ്ചയിൽ മിഷേലിനേയും നേരിട്ട് നോമിനേറ്റ് ചെയ്യാനുണ്ടായ കാരണം.

വന്ന ആദ്യ ആഴ്ചയിൽ തന്നെ ലാലേട്ടൻ വഴക്കുപറയുകയും നേരിട്ട് നോമിനേറ്റ് ആവുകയും ബിഗ് ബോസ് ഹൗസിൽ വല്യ കൂട്ടുണ്ടാക്കാൻ സാധിക്കാത്തതിനാലുമാകാം മിഷേൽ പിന്നീടുള്ള ദിവസങ്ങളിൽ ഒരു കണ്ടന്റും ആകാതിരുന്നത്. ഫിറോസ് ഖാൻ വിരിച്ച അതിവിദഗ്ദ്ധമായ വലയിൽ മിഷേൽ വീണെന്നു തന്നെ പറയാം.

അതേസമയം, മിഷേൽ മാത്രമല്ല കണ്ടന്റല്ലാതെ പോയത്, സൂര്യയും നോബിയും രമ്യയുമൊന്നും വലിയ പ്രകടനം കാഴ്ചവച്ചിട്ടില്ലായിരുന്നു. എന്നാൽ സൂര്യയ്ക്ക് തുടരാൻ ഉള്ള വഴി സൂര്യ തന്നെ ഒരുക്കുകയുണ്ടായി. ഒരു പ്രണയ രഹസ്യം ബിഗ് ബോസ്സിനോടായി പറഞ്ഞ് സൂര്യ തന്റെ നിലയുറപ്പിക്കുകയായിരുന്നു.

അവസാനം പടിയിറങ്ങുമ്പോൾ മിഷേൽ, കിടിലം ഫിറോസിന് ഒരു ഉപദേശം കൂടി കൊടുക്കുന്നുണ്ട്. മണിക്കുട്ടനെ സൂക്ഷിക്കണം എന്നായിരുന്നു അത്.

about bigg boss

Noora T Noora T :