ഉപ്പും മുളകും ഇനിയില്ല, സങ്കടം കടിച്ചു പിടിച്ച് ബാലുവും നീലുവും ആ വെളിപ്പെടുത്തൽ ചങ്ക് തകർന്ന് മലയാളികൾ

കഴിഞ്ഞ കുറെ വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരമായി മാറിയ പരമ്പരയായിരുന്നു ഉപ്പും മുളകും. കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയമാണ് ഉപ്പും മുളകും പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. നീലുവും ബാലുവും മക്കളായ മുടിയനും ലെച്ചുവും കേശുവും ശിവയും പാറുവിനേയും മലയാളികൾ ഏറ്റെടുക്കുകയായിരുന്നു

മിനിസ്ക്രീനിൽ തകർത്താടുന്നതിനിടെയാണ് പെട്ടെന്നൊരു ദിവസം ഉപ്പും മുളകും സംപ്രേക്ഷണം നിലച്ചത്. ഉപ്പും മുളകും പ്രേമികളുടെ നിരന്തരമായ ചോദ്യം ചെയ്യലിൽ ഷോ നിർത്തിയതുമായി ബന്ധപ്പട്ട് ചാനൽ അധികാരികൾ നൽകിയ വിശദീകരണം ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നായിരുന്നു.

ഇപ്പോഴിതാ നിഷ സാരംഗും ബിജു സോപാനവും ചേർന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ് . ഉപ്പും മുളകും ഷോ നിർത്തിയതായി രണ്ട് അഭിനേതാക്കളും സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലെ ഉപ്പും മുളകും ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വീഡിയോയിൽ ബിജു സോപാനം പറയുന്നത് ഇപ്രകാരമാണ്.

‘ഉപ്പും മുളകും നിർത്തി, ഇനി വരില്ല, ഒഫിഷ്യലി അവർ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. അതിനെ തുടർന്നാണ് മറ്റൊരു പ്രോഗ്രാം ചെയ്യുന്നത്. ഉപ്പും മുളകും ഇനി വരില്ല, പക്ഷേ റീടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകൾ നിങ്ങൾക്ക് കാണാം’ ഞങ്ങളുടെ ഷൂട്ടിങ് ഇനിയില്ല, എല്ലാവരും അതൊന്ന് മനസിലാക്കണം. എല്ലാവരും ഉപ്പും മുളകും വരും വരും എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ്. ‘ ബിജു സോപാനം പറഞ്ഞു.

ഉപ്പും മുളകും വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ ഉപ്പും മുളകിലും ഇനി ഞങ്ങൾ ഉണ്ടോ എന്ന് അറിയില്ല എന്നതാണ് സത്യം’. നിഷ സാരംഗും കൂട്ടിച്ചേർത്തു.

ഇതിനിടെ ആരംഭിച്ച പരമ്പരായ ചക്കപ്പഴത്തെ പ്രൊമോട്ട് ചെയ്യാനായി ഉപ്പും മുളകും പിന്‍വലിച്ചതാണെന്നടക്കം ചില പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായിരുന്നു. നേരത്തേ ഉപ്പും മുളകില്‍ നിന്നും ചില താരങ്ങള്‍ മാറി നില്‍ക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഴയത് പോലെ തിരികെ കൊണ്ടു വരികയായിരുന്നു.

അതേസമയം, ബാലുവും നീലുവും മറ്റൊരു രൂപത്തില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. കസ് കസ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന പപ്പനും പദ്മിനിയും എന്ന വെബ് സീരിസിലൂടെയാണ് ബാലുവും നീലും തിരികെ വന്നിരിക്കുന്നത്. ഇതിനോടകം തന്നെ സീരിസ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഉപ്പും മുളകും പരമ്പരയിലെ തന്നെ താരങ്ങളായ സുരേഷ് ബാബു, ബിനോജ് കുളത്തൂര്‍, കിജന്‍ രാഘവന്‍, തുടങ്ങിയവരും സീരിസിലുണ്ട്. ആന്റണി സോണിയാണ് സീരിസ് സംവിധാനം ചെയ്യുന്നത്.

Noora T Noora T :