സഹനടിയായുളള വേഷങ്ങളില്‍ മലയാളത്തില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് അഞ്ജലി നായര്‍. ദൃശ്യം 2വിലെ മികച്ച പ്രകടനത്തിലൂടെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. സരിത എന്ന കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. ചെറിയ വേഷങ്ങളില്‍ മുന്‍പ് അഭിനയിച്ചിരുന്ന താരത്തിന്റൈ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് ദൃശ്യം 2വിലെ ക്യാരക്ടര്‍.

സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയെ വിവാഹം ചെയ്തത്. 2011ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകളുണ്ട് ഈ ദമ്പതികള്‍ക്ക്. 5 വര്‍ഷമായി അഞ്ജലിയും അനീഷും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.അടുത്തിടെ അഞ്ജലിയുടെ വിവാഹമോചിതയായി എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
വിവാഹ വേഷത്തിലുള്ള അഞ്ജലി നായരുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അഭിനേതാവായ കണ്ണന് നായരും അഞ്ജലിയും വിവാഹ വേഷത്തിലുള്ള ചിത്രമാണ് വാര്ത്തയ്ക്കൊപ്പമായി പലരും നല്‍കിയത്. എന്നാൽ ഇപ്പോൾ ഇതാ ആ ഫോട്ടോയിലെ ആളാരാണെന്ന് പോലും ക്ലാരിഫൈ ചെയ്തിട്ടില്ലെന്ന് തുറന്ന് പറയുകയാണ് കണ്ണന് നായര്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ചിത്ര എന്ന ഷോര്‍ട്ട് ഫിലിമിലെ ഫോട്ടോയാണ് അത്. പ്രമോഷന് വേണ്ടി ആ ഫോട്ടോ അന്ന് ഉപയോഗിച്ചിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം ആ ചിത്രം ഉപയോഗിച്ചിരുന്നു. കൃത്യമായാണ് അന്ന് വാര്‍ത്ത കൊടുത്തത്. ചിത്രം ഏതാണെന്ന് പോലും പരിശോധിക്കാതെയാണ് വിവാഹമോചന വാര്‍ത്തയ്ക്കൊപ്പം ഈ ഫോട്ടോ കൊടുത്തത്. പത്തോളം ലിങ്കുകളാണ് എനിക്ക് ഷെയര്‍ ചെയ്ത് കിട്ടിയത്. എന്നെ അടുത്തറിയുന്നവര്‍ക്കെല്ലാം ഇതേക്കുറിച്ച് അറിയാം, അതിനാല്‍ ആരും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
എന്റെ വ്യക്തിപരമായ കാര്യം മറ്റുള്ളവര്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അഞ്ജലി പ്രതികരിച്ചത്. ദൃശ്യം 2 ല്‍ ജോര്‍ജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍ തന്നെയാണ് അഞ്ജലിക്ക് വിവാഹമോചനം നേടി കൊടുക്കാനും എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്.