പൊട്ടിക്കരഞ്ഞ് ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേലിന്റെ ആ അഭ്യർത്ഥന ലാലേട്ടൻ അംഗീകരിക്കുമോ? സംഭവിക്കാൻ പോകുന്നത്

നിരവധി നാടകീയ മുഹൂർത്തങ്ങളായിരുന്നു പോയവാരം ബിഗ് ബോസ് ഹൗസിൽ നടന്നത്. അങ്ങനെ ഒരു മത്സരാർത്ഥി കൂടി ബിഗ് ബോസ്സിൽ നിന്ന് പുറത്തേക്ക് പോയിരിക്കുകയാണ് . മിഷേൽ ആയിരുന്നു ഇത്തവണ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്.

ഏറെ സങ്കടത്തോടെയാണ് മിഷേൽ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തു പോകുന്നത്. ഇത് മോഹൻലാലിനോട് പറയുകയും ചെയ്തിരുന്നു.’ ഏറെ സങ്കടം ഉണ്ട് പോകാൻ. ഇനിയൊരു വൈൽഡ് കാർഡ് എൻട്രി ഉണ്ടെങ്കിൽ തനിക്ക് ഒരു അവസരം കൂടി തരണമെന്നും പോകുന്നതിന് മുൻപ് മിഷേൽ ലാലിനോട് പറഞ്ഞു. മാത്രമല്ല ബിഗ് ബോസ് വീട്ടിൽ വീട്ടിൽ തനിക്ക് ഭാഗ്യലക്ഷ്മി ചേച്ചിയേയവും കിടലൻ ഫിറോസിനേയുമൊക്കെ മിസ് ചെയ്യുമെന്നും മിഷേൽ വ്യക്തമാക്കി.മോഹൻലാലിൻറെ മുന്നിൽ പൊട്ടിക്കരയുകയായിരുന്നു മിഷേൽ. ഇനിയും മിഷേലിന് കുറെ സിനിമകൾ കിട്ടട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് മോഹൻലാൽ നടിയെ ഹൗസിൽ നിന്നും യാത്രയാക്കിയത് .

ബിഗ് ബോസ് ഷോ ആരംഭിച്ച് രണ്ടാമത്തെ ആഴ്ച വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു മിഷേൽ ബിഗ് ബോസ് ഹൗസിലെത്തിയത്. ദമ്പതിമാരായ സജ്ന ഫിറോസിനോടൊപ്പമായിരുന്നു ഷോയിലെത്തിയത്. ഹൗസിലെത്തിയ തൊട്ട് അടുത്ത ദിവസം തന്നെ മിഷേലും ഡിപംലും കൊമ്പ്കോർത്തിരുന്നു. ബിഗ് ബോസ് നിയമലംഘനത്തെ തുടർന്ന് നേരിട്ട് മിഷേൽ നേരിട്ട് എലിമിനേഷനിൽ എത്തുകയായിരുന്നു. പുറത്ത് നടക്കുന്ന ചർച്ച ബിഗ് ബോസ് ഹൗസിൽ പറഞ്ഞതിനെ തുടർന്നാണ് മിഷേൽ ഡയറക്ട് എലിമിനേഷനിൽ എത്തിയത്.

Noora T Noora T :