നോബിക്ക് മോഹൻലാലിന്റെ ഉപദേശം! കൂലിക്കാളെ വച്ച് ക്യാപ്റ്റനായി നോബി!

ബിഗ് ബോസ് ഹൗസിലെ വാരാന്ത്യ എപ്പിസോഡുകൾ എല്ലായിപ്പോഴും സംഭവബഹുലമായിരിക്കും. ലാലേട്ടൻ വന്ന് ഓരോ ദിവസത്തെ കാര്യങ്ങളും ചർച്ച ചെയ്യുമെന്നുള്ളതുകൊണ്ടാണ് വാരാന്ത്യ എപ്പിസോഡുകൾക്ക് ഇത്രയും പ്രത്യേകത . ബിഗ് ബോസ് മൂന്നാം സീസണിലെ മൂന്നാമത്തെ ആഴ്ച പിന്നിട്ടപ്പോൾ ബിഗ് ബോസ് ഹൗസിൽ നടകീയസംഭവങ്ങളായിരുന്നു അരങ്ങേറിയത്. അതുകൊണ്ട് തന്നെ മോഹൻലാൽ വന്ന ശനിയാഴ്ച ദിവസവും സംഭവ ബഹുലമായിരുന്നു.

എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഞായറാഴ്ച. ഏറെ രസകരമായ നിമിഷങ്ങളായിരുന്നു ബിഗ് ബോസ് ഹൗസിൽ നടന്നത് . എവിക്ഷനെ കൂടാതെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതും ഇപ്പോൾ വാരാന്ത്യം എപ്പിസോഡിലാണ്. മോഹൻലാലിന്റെ നേത്യത്വത്തിലാണ് ക്യാപ്റ്റൻസി ടാസ്ക്ക് നടക്കുന്നത്.

നോബിയാണ് ബിഗ് ബോസ് സീസൺ 3 ലെ പുതിയ ക്യാപ്റ്റൻ. ഫിറോസ്, അഡോണി എന്നിവരെ പിന്തള്ളിയാണ് നോബി സീസൺ 3 ലെ പുതിയ ക്യാപ്റ്റനായിരിക്കുന്നത്. നോബിയ്ക്ക് പകരം ക്യാപ്റ്റൻസി ടാസ്ക് ചെയ്തത് റംസാനായിരുന്നു. ആരോഗ്യം ശരിയല്ല എന്ന് മോഹൻലാലിനോട് നോബി പറഞ്ഞതോടെയാണ് റംസാനെ ഏൽപ്പിക്കാൻ ലാലേട്ടൻ അനുവാദം കൊടുത്തത്. വാശിയേറിയ മത്സരത്തിനൊടുവിലാണ് നോബി വിജയിച്ചത്.

ഇതാദ്യമായായിട്ടായിരിക്കും കൂലിക്ക് ആളെ വച്ച് ക്യാപ്റ്റനാകുന്നതെന്നായിരുന്നു ടാസ്ക്കിന് ശേഷമുളള നോബിയുടെ പ്രതികരണം. എന്തായാലും സന്തോഷം. മാക്സിമം നന്നാക്കാന്‍ ശ്രമിക്കാം. ആള്‍ക്കാരെ അല്ല വീട്. ഈ ആഴ്ച പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോകട്ടെ രസകരമായി ഒരാഴ്ചയ്ക്ക് വേണ്ടി ശ്രമിക്കാമെന്നും നോബി പറഞ്ഞു. നോബി എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ വഴക്ക് റംസാനും കിട്ടുമെന്നും തമാശ രൂപത്തിൽ മോഹൻലാലും പറഞ്ഞു.

കൂടാതെ നോബിക്ക് ഒരു ഉപദേശവും മോഹൻലാൽ നൽകുന്നുണ്ട്. ഒരുപാട് പ്രലോഭനങ്ങള്‍ ഉണ്ടാകും. അതിലൊന്നും വീഴരുത്. ഇതുവരെ വീണില്ലല്ലോ. വീഴാന്‍ എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു.

പിന്നീട് ഗ്രൂപ്പുകളും ക്യാപ്റ്റന്മാരോയും മോഹൻലാലിന്റെ മുന്നിൽ വെച്ച് നോബി തിരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ചകളിൽ ചെയ്ത പോലെ മനോഹരമായി കാര്യങ്ങള്‍ ചെയ്യണമെന്നും എല്ലാവിധ സഹായങ്ങളും തന്‍റെ ഭാ​ഗത്ത് നിന്ന് ലഭിക്കുമെന്നും നോബി മത്സരാർത്ഥികളോട് പറഞ്ഞു.

ഹൗസ് അംഗങ്ങളോട് മികച്ച ബന്ധം സൂക്ഷിക്കുന്ന നോബി എങ്ങനെയാണ് അടുത്ത ഒരാഴ്ച വീട് നയിക്കുകയെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സൂര്യയെ പോലെയാകുമോ എന്ന ആശങ്കയും പ്രേക്ഷകർക്കിടയിൽ ഉണ്ട്.

about bigg boss

Noora T Noora T :