സായി ഈ വീട്ടിൽ തുടരണോ? വീഡിയോ കാണിച്ചിട്ടും പ്രശ്നം തീർന്നില്ല!

പ്രേക്ഷകരും മത്സരാർഥികളും ഏറെ കാത്തിരിക്കുന്ന എപ്പിസോഡാണ് വാരാന്ത്യ എപ്പിസോഡുകൾ . കഴിഞ്ഞ ആഴ്ച നടന്ന പ്രശ്നങ്ങളിൽ പ്രേക്ഷകർക്കും ഒരു ധാരണയാകാത്തതിനാൽ ഏറെ ആകാംഷയോടെയാണ് മോഹൻലാലിൻറെ വരവിനായി മറ്റുള്ളവർ കാത്തിരുന്നത് . മത്സരാർഥികളുടെ ഇടയിലും പ്രേക്ഷകരുടെ ഇടയിലും ഏറെ ചർച്ചയായ സംഭവമായിരുന്നു സായ് വിഷ്ണു- സജ്ന – ഫിറോസ് പ്രശ്നം. ‘പൊന്ന് വിളയും മണ്ണ്’ എന്ന ടാസ്ക്കിനിടെയാണ് ഇവർക്കിടയിൽ പ്രശ്നം നടന്നത്. ടാസ്ക്കിനിടെ സായ് സജ്നയെ ആക്രമിച്ചു എന്ന് ആരോപിച്ച് സജ്ന വലിയ പ്രശ്നമുണ്ടാക്കി.

ഇതിനെ തുടർന്ന് ബിഗ് ബോസ് ഹൗസിൽ വലിയ വാക്കേറ്റമായിരുന്നു ഉണ്ടായത് . അതോടെ ബിഗ് ബോസ് ടാസ്ക് ഉപേക്ഷിക്കുകയും ചെയ്തു. ഈ പ്രശ്നം ബിഗ് ബോസ് പരിഹരിച്ചെങ്കിലും അങ്ങനെ വിട്ടുകളയാൻ സജ്ന തയ്യാറായിരുന്നില്ല. ഈ പ്രശ്നവുമായി വീണ്ടും നിരവധി തവണ ബിഗ് ബോസിനെ സമീപിക്കുകയായിരുന്നു. സായിയും തൊട്ടടുത്ത ദിവസം അതിനെ അവിടെ വിഷയമാക്കിയിരുന്നു.

ഇന്നലത്തെ എപ്പിസോഡിൽ മോഹലാലും കൂടുതൽ ചർച്ചയാക്കിയത് ഈ പ്രശ്നം തന്നെയായിരുന്നു. അതിന്റെ ദൃശ്യങ്ങളൊക്കെ അവിടെ പ്രദർശിപ്പിക്കുകയുണ്ടായി . രണ്ട് വെട്ടം കാണിക്കുകയും സായിയുടെ ഭാഗത്ത് തെറ്റില്ലെന്നും ബോധ്യപ്പെടുകയുണ്ടായി. എന്നാലും മോഹൻലാൽ ആരെയും പേരെടുത്ത് പറഞ്ഞ് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ലായിരുന്നു. അവരോട് തന്നെ സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ലാലേട്ടൻ പറയുകയുണ്ടായി.

അവിടെയും അവർ സംസാരിച്ച് പ്രശ്നം വലുതാക്കുകയായിരുന്നു ചെയ്തത്. അവസാനം സായി ഇതിൽ തുടരണോ എന്ന ചോദ്യം മോഹൻലാൽ സജ്നയോടും ഫിറോസിനോടും ചോദിച്ചു, അപ്പോൾ തുടരണം എന്ന മറുപടിയായിരുന്നു ഇരുവർക്കും ഉണ്ടായിരുന്നത്.

തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് സജ്ന മോഹൻലാലിനോട് പറഞ്ഞു. പക്ഷേ എല്ലാവരുടെയും മനസില്‍ ഒരു തോന്നല്‍ ഉണ്ടായിരുന്നു, ഞാന്‍ കള്ളം പറഞ്ഞതാണോ എന്ന്. അത് മാത്രം ബോധിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളു എന്ന് സജിന വ്യക്തമാക്കുകയും ചെയ്തു. അതോടെ ആ പ്രശ്നം അവസാനിക്കുകയായിരുന്നു . ‘ഇനി ഈ കാര്യമായിട്ട് വരല്ലേ’ എന്ന് തൊഴു കയ്യോടെ മോഹന്‍ലാല്‍ പറയുകയും ചെയ്തു.

about bigg boss

Noora T Noora T :