മലയാളത്തിന്റെ പ്രിയങ്കരനായ നടൻ കലാഭവൻ മണിയുടെ ഓര്‍മദിവസമായിരുന്നു കഴിഞ്ഞ ദിവസം. മണിയെ ഓര്‍ത്ത് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്. താരങ്ങള്‍ കലാഭവൻ മണിയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. നെഞ്ചോട് ചേര്‍ക്കുന്ന സുഹൃത്ത് എന്നാണ് ഷാജി കൈലാസ് കലാഭവൻ മണിയെ കുറിച്ച് പറയുന്നത്.
തികഞ്ഞ അഭിനേതാവ്. എന്നും മാതൃകയായ മനുഷ്യ സ്‍നേഹി. നെഞ്ചോടു ചേർക്കുന്ന സുഹൃത്ത്. അവസാന ശ്വാസം വരെ നിന്നെ മനസിൽ സൂക്ഷിക്കാൻ ഒരായിരമോർമകൾ മണിയെന്നും ഷാജി കൈലാസ് പറയുന്നു. കലാഭവൻ മണിയുടെ ഫോട്ടോയും ഷാജി കൈലാസ് ഷെയര്‍ ചെയ്‍തിരിക്കുന്നു. നടക്കാതെ പോയ ഒരു ഷാജി കൈലാസ് ചിത്രത്തില്‍ (സുരേഷ് ഗോപി നായകനായ) നിന്നുള്ളതാണ് ഒരു ഫോട്ടോ.