ഞാൻ ആണുമല്ല പെണ്ണുമല്ല! എന്നോട് വല്ലതും ചോദികാനുണ്ടോ? ആണും പെണ്ണുമായി ഇരുന്നിട്ട് എന്ത് നേടും?

കേരളത്തിന് മുന്നിൽ കണ്ണീരോടെ കൈകൂപ്പി കരഞ്ഞ ട്രാൻസ്ജെന്റർ യുവതി സജ്‌ന ഷാജിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ജീവിക്കാനായി ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് പറഞ്ഞായിരുന്നു സജ്‌ന എത്തിയത്.

പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല.ഞങ്ങൾ അഞ്ചു ട്രാൻസ്ജെന്റേഴ്സിന്റെ വയറ്റിപ്പിഴപ്പാണ്.കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്.ഭിക്ഷ യാചിക്കാൻ പോയതല്ല.പണി എടുത്ത് ജീവിക്കാൻ പോയതാണ് അതിനും സമ്മതിക്കുന്നില്ലെന്നും സജ്‌ന പറഞ്ഞത്. ട്രാൻസ്‌ജെൻഡർ സജനയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം നടന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് സജനക്ക് പിന്തുണയുമായി എത്തിയത്. ഇപ്പോൾ ബിഗ് ബോസ് താരം ജസ്‌ല പങ്ക് വച്ച ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

എറണാകുളം ഇരുമ്പനത്ത് ബിരിയാണി കച്ചവടത്തിന് നിന്ന് ട്രാൻസ്ജെൻഡർ മനുഷ്യരെ , “ആണും പെണ്ണും കെട്ടത് “എന്ന വിളിച്ച വ്യക്തിയെ കൊണ്ട് മാപ്പ് എഴുതി വാങ്ങിക്കണം.മാതൃക പരമായി ശിക്ഷിക്കണം.നിയമം ചലിക്കണം, പ്രവർത്തിക്കണം. ബഹുമാനപെട്ട എറണാകുളം ജില്ലാ കോളേക്ട്ർ ഇടപെടണം. ഇത് അപേക്ഷയാണ്. ആ വീഡിയോ കണ്ടു. ആ ചോദ്യങ്ങൾ കൊണ്ട് കീറുന്നത് അതിജീവനത്തിന്റെ പ്രതീക്ഷകളിലാണ്. എത്ര ന്യായീകരണ വീഡിയോകൾ നിരത്തിയാലും “ആണും പെണ്ണും കെട്ടത്”എന്ന വിളി വേണ്ടായിരുന്നു.

ഒരാൾ കണ്ടെത്തുന്ന മാർക്കെറ്റ് സ്പേസിന്റെ സാധ്യതകൾ മനസ്സിലാക്കി അവിടെ കച്ചവടം ഉറപ്പിക്കുക എന്നതൊക്കെ ബിസിനസ് തന്ത്രങ്ങളിൽ ചിലതായിരിക്കാം. എന്നാൽ ആദ്യമേ കച്ചവടം ചെയ്യുന്നവരുടെ വണ്ടിയുടെ മുമ്പിൽ തന്നെ സ്വന്തം വണ്ടി കൊണ്ടിട്ട്, “അവര് ആണും പെണ്ണും കേട്ടതാണ്, അവരുടെ ബിരിയാണിയിൽ പുഴുവാണ് “എന്നൊക്കെ പറയുന്നത് എവിടത്തെ പോകണംകേടാ? “ഹെൽത് ഇൻസ്‌പെക്ടർ ചമഞ്ഞുവന്നു “എന്നൊരു ഗുരുതര ആരോപണം സജ്‌നയുടെ ലൈവിൽ കണ്ടു. സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്ക് ഇവിടെ ജീവിക്കണ്ടേ?

ഇവിടെ കച്ചവടം ചെയ്യാൻ ഇറങ്ങിയത് പാർശ്വൽക്കരണത്തിന്റെ ഭീകര മുഖങ്ങളിൽ ചവിട്ടി മെതിക്കപ്പെട്ട, പകൽ വെളിച്ചത്തിൽ പോലും കൃത്യമായ ദൃശ്യത ഇല്ലാത്ത ട്രാൻസ്ജെൻഡർ മനുഷ്യരാണ് ജീവിക്കാൻ വേണ്ടി ബിരിയാണി വിൽക്കുന്നത്. ഒരു ബിരിയാണി വിറ്റാൽ 10രൂപ കമ്മീഷൻ. 40എണ്ണം വിറ്റാൽ ഒരു ദിവസം 400രൂപ. ഇങ്ങനെ 4പേര് ജീവിക്കുന്നു. എല്ലാ സ്റ്റാഫിന്റേയും ശമ്പളം അന്ന് തന്നെ കൊടുത്തു തീർത്തു ബാക്കി ഉള്ള പണം കൊണ്ട് പിറ്റേന്നിലേക്കുള്ള കോഴിയും അരിയുമൊക്കെ വാങ്ങിക്കുന്ന പാവപെട്ട ആളുകൾ. അവരുടെ കണ്ണീരിന്റെ ഉപ്പിട്ട കഞ്ഞിയിൽ മണ്ണ് വാരി ഇടുന്നത് “ആണാണോ പെണ്ണാണോ, ആണും പെണ്ണും കേട്ടതാണോ എന്ന് ചോദിച്ചിട്ടല്ല “. ഞാൻ ആണുമല്ല പെണ്ണുമല്ല, എന്നോട് വല്ലതും ചോദികാനുണ്ടോ? അല്ലെങ്കിലും ഇങ്ങനെ ഒരു വ്യവസ്ഥിതിയിൽ ആണും പെണ്ണുമായി ഇരുന്നിട്ട് എന്ത് നേടാനാണ്?

സജ്‌നയും കൂട്ടുകാരും തളർന്നുപോകരുത്. അവരെ മാനസികമായി പിൻതുണയ്ക്കാൻ പൊതുസമൂഹത്തിന് ആകണം. ഹാഷ് ടാഗുകളും, അനുശോചനങ്ങളും, മെഴുകുതിരി തെളിയിക്കലും മാത്രം കണ്ടു ശീലിച്ചവരെ-“ചേർത്ത് പിടിക്കുക, കൂടെ നിർത്തുക”. കോവിഡ് 19ന്റെ സാഹചര്യത്തിൽ വഴിയോര കച്ചവടങ്ങൾ നിർത്തലാക്കി എന്നൊരു ഓർഡർ ഇറക്കിയാലും മനുഷ്യത്തിന് നേരെ ഉന്നയിച്ച “ആണും പെണ്ണും കേട്ടതല്ലേ “എന്ന ചോദ്യം അവിടെതന്നെ ഉണ്ടാകില്ലേ?

ഒന്നോ രണ്ടോ തവണയാണ് സജ്‌നയോട് ഞാൻ സംസാരിക്കാൻ ഇടയുണ്ടാട്ടൊള്ളു. അവർ അവരുടെ ലോകത്തിലും ഞാൻ എന്റെ ലോകത്തിലും ജീവിക്കുന്നു. അത് കരുതി അവർ തെറ്റെന്നും ഞാൻ ശരി എന്നും പറയില്ല, തിരിച്ചു പറഞ്ഞാലും ഞാൻ എതിർക്കും. കാരണം മനുഷ്യർ വ്യത്യസ്തരാണ്, സാഹചര്യങ്ങൾ വിഭിന്നമാണ്. ഇന്നലെ അവരുടെ ലൈവ് കണ്ടശേഷമാണ് ആദ്യമായി അവരെ ഫോണിൽ സംസാരിക്കുന്നത് തന്നെ. പതിവ് ചോദ്യങ്ങൾ, “ആ കേസിൽ നിങ്ങൾ ഇടപെട്ടോ, ഇതിൽ പ്രതിഷേധിക്കാൻ നിങ്ങളെ കണ്ടില്ലല്ലോ, എന്താണ് നിങ്ങൾ സെലക്ടീവാണോ, നിങ്ങൾ ഫെമിനിസ്റ്റാണോ “? ആ നേരംകൊല്ലികളോട് ഓരേ ഒരുത്തരം -NO COMMENTS !

Noora T Noora T :