എല്ലാവരും വിശന്നിരിക്കും…. പരിപാടി നടത്തുന്നവർ അവർക്ക് മാത്രമേ ഭക്ഷണം കരുതുകയുള്ളൂ. മറ്റുള്ളവർ പട്ടിണി കിടക്കണം

ഇന്‍ഡസ്ട്രിയില്‍ നിലനിന്നു പോകുകയെന്നത് ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നിരവധി കാര്യങ്ങള്‍ക്ക് വേണ്ടി പലപ്പോഴും പലരോടും തനിക്ക് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്

ഏത് ഇന്‍ഡസ്ട്രി പോലെ തന്നെയായിരുന്നു ഇതും. ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ചെറുപ്പം മുതല്‍ ഇഷ്ടമില്ലാത്തത് കണ്ടാല്‍ റിയാക്ട് ചെയ്യുമായിരുന്നു. ഞങ്ങള്‍ ഫാഷന്‍ ഷോ ഒക്കെ ചെയ്യുമ്പോള്‍ മോഡല്‍സിന്റെ കൂടെ അമ്മമാരൊക്കെ ഉണ്ടാകും. രാത്രി 12 മണി വരെയൊക്കെയാണ് ഷോ. എല്ലാവരും അതുവരെ വിശന്നിരിക്കുകയാവും. പരിപാടി നടത്തുന്നവരാകട്ടെ മോഡല്‍സിന് മാത്രമേ ഭക്ഷണം കരുതുകയുള്ളൂ. ബാക്കിയുള്ളവര്‍ പട്ടിണി കിടക്കണം.

അതൊക്കെ എതിര്‍ത്തിരുന്നു. അതുപോലെ ആംങ്കറിംഗിന് പോകുമ്പോള്‍ ഒന്നും പറഞ്ഞു തരില്ല. വെറുതേ പേപ്പര്‍ തന്നിട്ട് തുടങ്ങിക്കോന്ന് പറയും. ഇരിക്കാന്‍ കസേര തരില്ല, കുടിക്കാന്‍ വെള്ളം തരില്ല. ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണ്.

ഇപ്പോള്‍ അതിനൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. പിന്നെ, അവതാരകരുടെ പ്രതിഫലം. അന്ന് ആങ്കറിംഗ് ഒരു പ്രൊഫഷനായിരുന്നില്ല. ഞാനാകട്ടെ പ്രതി ഫലം ചോദിച്ച് വാങ്ങിയിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത് സിനിമയാണെങ്കില്‍ പോലും, രഞ്ജിനി പറഞ്ഞു.

ഇപ്പോഴാണെങ്കിലുംആങ്കറിംഗാണ് എന്റെ ജോലി ആയി ഞാന്‍ കണക്കാക്കുന്നത്. ഒന്നോ രണ്ടോ മാസം സിനിമയ്ക്ക് വേണ്ടി കമ്മിറ്റ് ചെയ്യാന്‍ എനിക്ക് പറ്റില്ല. സമയവും മറ്റ് സാഹചര്യങ്ങളും ഒത്തുവന്നാല്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്യാറുണ്ട്. പക്ഷേ, അതിനാണെങ്കില്‍ പോലും കൃത്യം പ്രതിഫലം വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്, രഞ്ജിനി പറയുന്നു.

Noora T Noora T :