ഇവിടെ കിടന്ന് മരിക്കാൻ ഒരുങ്ങി, ഡിവോഴ്സ് നേടാൻ അവൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല.. പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്ന് പോയി..ആ കഷ്ടപ്പാട് ഒക്കെ പറഞ്ഞിരുന്നെങ്കിൽ നല്ല വോട്ടൊക്കെ കിട്ടിയേനെ’, ലക്ഷ്മിയുടെ അമ്മ പറയുന്നു!

വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ലക്ഷ്മി ജയൻ . ബിഗ് ബോസ് മലയാളം സീസൺ 3 യിലെ മത്സരാർഥിയായി എത്തിയതോടെയാണ് ലക്ഷ്മിയെ കൂടുതൽ പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്. ആദ്യ എലിമിനേഷനിൽ പുറത്തുപോയ മത്സരാർത്ഥി കൂടിയാണ് ലക്ഷ്മി. പ്രേക്ഷക പിന്തുണ ലഭികാഞ്ഞതാകാം പുറത്താകലിന് കാരണം ആയി മാറിയത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായം ഇതിനു പിന്നാലെ ഇപ്പോൾ ഇതാ ലക്ഷ്മിയുടെ അമ്മയുടെ ഒരു അഭിമുഖം വൈറൽ ആകുന്നു.

അവൾ ഷോയിൽ നല്ല രീതിയിൽ ആണ് നിന്നത് എന്നും, ഒരുപാട് കഷ്ടപ്പാടുകൾ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും ലക്ഷ്മിയുടെ അമ്മ അമ്മുക്കുട്ടി പറയുന്നു. അച്ഛന്റെ മരണശേഷം ആണ് അവൾ ഒരുപാട് കഷ്ടപെട്ടത്. അന്ന് മകനെ ഗർഭിണി ആയിരുന്നു അവൾ എന്നും അമ്മുക്കുട്ടി വ്യക്തമാക്കി. ഡിവോഴ്സ് നേടാൻ അവൾക്ക് താത്‌പര്യം ഉണ്ടായിരുന്നില്ല. ഇവിടെ കിടന്നു മരിക്കാൻ വരെയും അവൾ ഒരുങ്ങിയിട്ടുണ്ട്. അത്രയും പ്രതിസന്ധിഘട്ടങ്ങൾ ആണ് അവളുടെ ജീവിതത്തിൽ ഉണ്ടായത്. അവൾ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ നന്നായി വോട്ട് അവൾക്ക് ലഭിച്ചേനെ എന്നും ലക്ഷ്മിയുടെ അമ്മ അറിയിച്ചു. ലക്ഷ്മിയുടെ മകൻ ഇപ്പോൾ യൂകെജിയിൽ ആണ് പഠിക്കുന്നത്, അസുഖം ഒക്കെ ആയിരുന്നു കുഞ്ഞിന് ഇപ്പോൾ ആണ് എല്ലാം സുഖമായി വന്നത് എന്നും അവർ വ്യക്തമാക്കി.

അവളുടെ കഷ്ടപാടുകളിൽ നിന്നും അവളെ രക്ഷപെടുത്തിയത് പാട്ട് ആണ് . മൂന്നുവയസ്സുമുതൽ അവൾ പാട്ടു പഠിക്കാൻ ആരംഭിച്ചതായും അമ്മുക്കുട്ടിയമ്മ പറയുന്നു. ഇതൊക്കെ കുറച്ചു മുൻപേ പറയാമായിരുന്നു. അങ്ങിനെ എങ്കിൽ ഇന്ന് ലക്ഷ്മി പുറത്തുപോവിലാരുന്നു എന്നാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്.

Noora T Noora T :