ഉപ്പുമുളകിലെ നീലുവിന്റെ കല്യാണമായോ ?

അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. ഉപ്പും മുളകും നിർത്തി എന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിന്റെ ഇടയിൽ ആണ് ഇപ്പോൾ നീലുവിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ഉപ്പും മുളകും നിർത്തിയ അവസ്ഥയെക്കുറിച്ചും, സ്വകാര്യ ജീവിതത്തെകുറിച്ചും ആണ് നിഷ സാരംഗ് പറയുന്നത്. കിട്ടാവുന്നതിൽ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാൻ ആഗ്രഹിച്ചതിനെക്കാളും കൂടുതലും ആണ് ഉപ്പും മുളകിൽ നിന്ന് എനിക്ക് ലഭിച്ചത്,. ഉപ്പും മുളകും നിർത്തി എന്ന് അധികൃതർ പറഞ്ഞിട്ടില്ല. പക്ഷെ നിർത്തിയ അവസ്ഥയിലൂടെയാണ് ഇപ്പോൾ പോകുന്നത്.

ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകും എന്ന് എന്റെ മനസ്സിൽ ദൈവം മുൻപേ തന്നെ ഒരു സൂചന തന്നിരുന്നു. ഇതേകുറിച്ച് ഞാൻ ബിജുചേട്ടനോട് പറഞ്ഞിരുന്നു കുട്ടികളോട് പറഞ്ഞിരുന്നുമില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഷൂട്ട് നിലച്ചപ്പോഴും വലിയ ഒരു ഷോക്ക് ഇല്ലാതെ ആയെന്നും നീലു, അഭിനേത്രി അനു ജോസഫിനോട് പറയുന്നു. പാറുകുട്ടിയെ ഒരുപാട് മിസ് ചെയ്യുന്നു എന്ന് പറഞ്ഞ നിഷ,അഞ്ചുമാസത്തിൽ തന്റെ അടുത്തുവന്നു കുഞ്ഞല്ലേ, പെട്ടെന്ന് കൊച്ചങ്ങുപോയപ്പോൾ ഉള്ളൊന്നു പിടഞ്ഞതായും ഇടറുന്ന സ്വരത്തിൽ പറഞ്ഞു നിർത്തി. അടുക്കളയിൽ ഉപ്പും മുളകും ഇല്ലാത്ത അവസ്ഥ പോലെയാണ് ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയ പരമ്പരയുടെ എപ്പിസോഡുകൾ കാണാൻ കഴിയാത്ത അവസ്ഥ. എപ്പിസോഡുകൾ വരാതെ ആയതോടെ പ്രിയപ്പെട്ട നീലുവിനെയും കുടുംബത്തെയും കാണാൻ കഴിയാത്തതിന്റെ സങ്കടവും പ്രേക്ഷർക്കുണ്ട് .

ഇനിയൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് നിഷ നൽകുന്നത്. ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാൻ ആകില്ല, കാരണം അത് അബദ്ധമായി മാറും. “ഇളയമകൾ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാൻ എന്ന്. ഞാൻ അപ്പോൾ അവളോട് ചോദിക്കും തനിക്ക് കെട്ടി പൊക്കൂടെ എന്ന്”, നിഷ പറയുന്നു. വിവാഹം മാത്രമല്ല ജീവിതത്തിന്റെ ഏറ്റവും വലിയ കാര്യമെന്നും നിഷ കൂട്ടിച്ചേർത്തു.

malayalam

Revathy Revathy :