ത്രികോണ പ്രണയത്തിന് സ്കോപ്പില്ലന്നാര് പറഞ്ഞു?;വൈറലായി ട്രോള് വീഡിയോ !

പ്രണയത്തിന് ഒരുപാട് വാതിലുകൾ തുറന്നിട്ടിരിക്കുന്ന സീസണാണ് ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ്. എന്നാൽ ഇതുവരെയും പ്രകടമായ പ്രണയമില്ലെന്നതു അതിശയിപ്പിക്കുന്ന മറ്റൊരു കാര്യമാണ്. മറ്റു ഭാഷകളിലൊക്കെ ബിഗ് ബോസിൽ പ്രണയ നിമിഷങ്ങൾ ചർച്ചയാകുമ്പോൾ മലയാളത്തിൽ വഴക്കുകൾ മാത്രമാണ് ചർച്ചയാകാറുള്ളത്.

അതേസമയം മലയാളം ബിഗ് ബോസ് ഒന്നാം സീസണിൽ പേളിഷ് ആയിരുന്നു പ്രണയ ജോഡികൾ. രണ്ടാം സീസണിൽ ചീറ്റിപ്പോയ സ്ട്രാറ്റജിയാണെങ്കിലും സുജോ അലസാൻഡ്ര പ്രണയവും വലിയ ചർച്ചയായി. ഇത്തണ തമാശ പ്രണയങ്ങളല്ലാതെ കാര്യമായ പ്രണയകഥകളൊന്നും പുറത്തുവന്നിട്ടില്ലായിരുന്നു.

എന്നാൽ ബിഗ് ബോസ് ട്രോളായി ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ വീഡിയോ പ്രേക്ഷകർ പോലും കാണാത്ത ചില രസകരമായ മുഹൂർത്തങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ത്രികോണ പ്രണയകഥയ്ക്ക് സ്കോപ്പില്ലെന്ന് ആരാ പറഞ്ഞത് ദാ കാണൂ.. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പ്രേക്ഷകർ തുടക്കം മുതൽ ഓരോരുത്തരുടെ പേര് ചേർത്ത് കഥകൾ തുടങ്ങിയിരുന്നു. എന്നാൽ ഇതുവരെയും ആർക്കിടയിലും അത്തരത്തിൽ ഒരു പ്രണയവും മൊട്ടിട്ടില്ല എന്നതാണ് സത്യം.

അതുകൊണ്ട് തന്നെയാവാം പ്രേക്ഷകർക്കാശ്വാസമായി ഏഷ്യാനെറ്റ് തന്നെ പ്രണയ ട്രോള് വീഡിയോയുമായി രംഗത്തു വന്നിരിക്കുന്നത്. വീഡിയോ ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും ചെയ്തു. വീഡിയോയിൽ അഡോണിയും സായിയും റംസാനും മണിക്കുട്ടനുമാണ് പ്രണയകാംക്ഷികൾ.

പുതുതായി എത്തിയ ഏഞ്ചലാണ് നായികയാകുന്നത്. അടിക്കുറിപ്പിൽ മൂന്ന് പേരെ മാത്രമേ പ്രതിപാദിച്ചിട്ടുള്ളു എങ്കിലും വീഡിയോയിൽ നാല് പേരെ കാണിക്കുന്നുണ്ട്. അഡോണി, മണിക്കുട്ടൻ , സായി ഒപ്പം റംസാനെയും കാണിക്കുന്നുണ്ട്. പ്രായക്കുറവ് വെച്ച് റംസാനെ ട്രോളൻ മാറ്റി നിർത്തി എന്നുവേണം കരുതാൻ..

സോഷ്യൽ മീഡിയയിലെ സംസാരം പോലെ തന്നെ അഡോണിയും മണിക്കുട്ടനും സായിയും ഏഞ്ചലിന് പിന്നാലെയാണെന്നാണ് വെപ്പ്. കിലുക്കത്തിലെ രസകരമായ ഡയലോഗ് ചേർത്താണ് ട്രോൾ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇടയ്ക്ക് ഇൻ ഹരിഹർനഗറിലെ ശബ്ദവും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡോണിയും റംസാനും സായിയും സംസാരിച്ചു നിൽക്കുന്ന ഒരു രംഗം ഇൻ ഹരിഹരൻ നഗറിലെ രംഗത്തോട് ഉപമിക്കാവുന്നതായിരുന്നു.

ഒടുവിൽ, ഏഞ്ചൽ നേരത്തെ പറഞ്ഞ, ഞാൻ ക്രാക്കാണെന്നും, ചെറിയ വട്ടാണെന്നുമുള്ള ഡയലോഗുമായി കിലുക്കത്തിലെ ഡയലോഗും ചേർത്താണ് ട്രോൾ. ബിഗ് ബോസ് വീട്ടിൽ പ്രകടമായി ഈയൊരു ചർച്ചയില്ലെങ്കിലും ലവ് ട്രാക്കിലേക്ക് ബിഗ് ബോസ് എത്തുമോ എന്നതാണ് ആകാംഷയോടെ ഏവരും ഉറ്റുനോക്കുന്നത്. തൽക്കാലമുള്ള വീക്കിലി ടാസ്കും പ്രശ്നങ്ങളും ഒഴിച്ചാൽ എല്ലാവർക്കുമിടയിൽ ഒരു സൗഹൃദം കാണാം. അത് പ്രണയത്തിലേക്ക് വഴിമാറുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം.

about bigg boss

Noora T Noora T :