ഞങ്ങളെ കണ്ടതോടെ വിദേശിയുടെ ആ ചോദ്യം…. അവൻ വയലന്റായി, എന്ത് സ്റ്റുപ്പിഡ് ചോദ്യമാണെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരകുടുംബം ആണ് ബിജു മേനോൻ – സംയുക്ത വർമ്മ താരജോഡികളുടേത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തി 4 വർഷം കൊണ്ട് എന്നും ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചു കൊണ്ട് സിനിമ ഉപേക്ഷിച്ച് നല്ല കുടുംബിനി ആയി ജീവിക്കുകയാണ് സംയുക്തയിപ്പോൾ.

ഇതിനിടെ 2006ൽ ഇവർക്കൊരു കുഞ്ഞു പിറന്നു. മകൻ ധക്ഷ് ധാർമികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോൾ സംയുക്തയും കടന്ന് പോയത്. എന്നാൽ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു. മകനെയും കൊണ്ട് യോ​ഗ സെന്ററിൽ പോയപ്പോഴുണ്ടായ അനുഭവം സംയുക്ത വെളിപ്പെടുത്തുന്നു

ഒരു ദിവസം ദക്ഷിനെയും കൊണ്ട് ഞാൻ യോ​ഗ സെന്ററിൽ പോയി. അവനെക്കണ്ട് ഒരു വിദേശി ചോദിച്ചു യുവർ ബ്രദർ. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു, പക്ഷെ അവൻ വയലന്റായി, എന്ത് സ്റ്റുപ്പിഡ് ക്വസ്റ്റ്യൻ ആണ്. ഇത്രയും വലിയ സ്ത്രീക്ക് ഇത്ര കുഞ്ഞ് ബ്രദറുണ്ടാകുമോ, അവരും ഞാനും ഞെട്ടി, ഞാൻ മനസ്സിൽ പറഞ്ഞു. ഇവനെയും കൊണ്ട് വരണ്ടായിരുന്നുവെന്ന് സംയുക്ത പറയുന്നു

ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, നാടൻ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വർ തിരുമേനി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, മേഘമൽഹാർ, കുബേരൻ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ സംയുക്തയുടേതായി ഉണ്ട്.

Noora T Noora T :