ചുമ്മാതല്ല ഞാൻ തലതിരിഞ്ഞ് പോയത്; അനിയത്തികുട്ടിക്ക് ഒപ്പം കണ്ണൻ

സാന്ത്വനം സീരിയലിലെ കണ്ണനായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അച്ചു സുഗന്ദ്. കണ്ണൻറെ ഒരു പോസ്റ്റാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സ്വന്തം സഹോദരിക്ക് ഒപ്പമുള്ള ചിത്രങ്ങളും അതിനു അച്ചു നൽകിയ ക്യാപ്‌ഷനും ആണ് സാന്ത്വനം ആരാധകർ ഏറ്റെടുത്തത്. ‘ചുമ്മാതല്ല ഞാൻ തലതിരിഞ്ഞ് പോയത്’, തുടങ്ങി നിരവധി ക്യാപ്‌ഷനുകളിലൂടെയാണ് അനുജത്തി കുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ അച്ചു പങ്ക് വച്ചത്.

കാലങ്ങളായുള്ള കഷ്ടപ്പാടിന് ശേഷമായാണ് സാന്ത്വനത്തിലെ അവസരം തനിക്ക് ലഭിച്ചത് അടുത്തിടെ അച്ചു വ്യക്തമാക്കിയിരുന്നു. കണ്ണന് നല്ല റീച്ച് കിട്ടിയതില്‍ അതീവ സന്തുഷ്ടവാനാണ് താനെന്നും കണ്ണൻ പറഞ്ഞിരുന്നു. സാന്ത്വനത്തിന്റെ കഥ കേട്ടപ്പോഴേ ഈ പരമ്പര പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന് ഉറപ്പിച്ചിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്കകളൊക്കെ തുടക്കത്തില്‍ അലട്ടിയിരുന്നുവെന്നും അച്ചു മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

സാന്ത്വനം പരമ്പര ആരംഭിച്ചിട്ട് നാളുകൾ മാത്രമേ ആയൂള്ളൂവെങ്കിലും, നിറഞ്ഞ കൈയ്യടി ആണ് കുടുംബ സദസ്സുകൾ പരമ്പരക്കും അതിൽ അഭിനയിക്കുന്നവർക്കും നൽകുന്നത്. പൊതുവെ സീരിയലിനോട് മുഖം തിരിക്കുന്നവർ വരെ ഈ പരമ്പരയുടെ ആരാധകരാണ് എന്നുള്ളതാണ് സത്യം.

Noora T Noora T :