കാണാനാഗ്രഹിച്ച ആ മുഖം എന്റെ കൺമുന്നിൽ എത്തിയപ്പോൾ പറഞ്ഞറിയിക്കാൻ വാക്കുകളില്ല!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുമോൾ. സ്റ്റർമാജിക്കിലൂടെയാണ് അനുമോൾ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. കുട്ടിത്തം കലർന്ന സംസാരവും രീതിയുമാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. സ്റ്റാർ മാജിക്ക് എന്ന ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് കൂടിയാണ് അനുമോൾ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനുമോൾ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ പോസ്റ്റാണ് ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ സ്റ്റാർമാജിക്കിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് അനു പറയുന്നത്. ഉണ്ണി മുകുന്ദന് ഒപ്പമുളള വീഡിയോയും ചിത്രങ്ങളും അനു പങ്ക് വച്ചിട്ടുണ്ട്.

“ഒരുപാട് സന്തോഷം തോന്നിയ നിമിഷം. കേരളത്തിലെ ഓരോ പെൺകുട്ടികളുടെയും ആരാധനപാത്രമായ മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ്. ഉണ്ണി മുകുന്ദൻ. എല്ലാ പെൺകുട്ടികളെയും പോലെ ഞാൻ ആരാധിക്കുന്ന ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ച മുഖം. നമ്മുടെ സ്റ്റർമാജിക്ക് ഷോയിൽ എന്റെ കണ്മുൻപിൽ എത്തിയ നിമിഷം, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം, ഉണ്ണിയേട്ടനോടൊപ്പം സ്റ്റേജ് പങ്കിടാൻ കഴിഞ്ഞതിലേറെ ഒരു ഡാൻസ് ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു. ഒരു ഫാൻ ഗേൾ മോമെന്റ്റ് എന്ന് തന്നെ പറയാം”, എന്ന ക്യാപ്ഷ്യനോടെയാണ് ഉണ്ണിക്ക് ഒപ്പമുള്ള നിമിഷങ്ങൾ അനു പോസ്റ്റ് ചെയ്തത്.

Noora T Noora T :