എപ്പിസോഡ് പതിനേഴ് അടിയുടെ പൂരം

പതിനേഴാം എപ്പിസോഡ് തുടക്കമൊക്കെ വളരെ രസകരമായിട്ടാണ് കടന്നുപോയത്. ഈ ബിഗ് ബോസ് സീസൺ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ഇത്രയും നല്ല രസകരമായ ടാസ്ക് വരുന്നത്. ആദ്യം മോർണിംഗ് ടാസ്ക് ആയിരുന്നു കാണിച്ചത്. അതിൽ നോബി ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയിട്ടാണ് നിൽക്കുന്നത്. മറ്റുള്ളവർ അപ്പോൾ മൃഗങ്ങളെ പോലെ നിന്ന് കൊടുക്കണം. ഇതിൽ പറയാതിരിക്കാൻ വയ്യ എല്ലാവരും വളരെ നന്നായി പങ്കെടുത്തു. പിന്നീട് നടന്നത് ഇതിന് നേരെ വിപരീതമായ ഒരു ഗെയിം ആയിരുന്നു. പക്ഷെ ഈ ഗെയിംന്റെ ആസൂത്രകൻ ഫിറോസ് ഖാൻ ആയിരുന്നു. സംഭവം പുള്ളിയുടെത് ന്യായമായൊരു ആവശ്യമാണ്. നമുക്ക് എല്ലാം കിടിലം ഫിറോസിനെ ഈ ഷോയ്ക്ക് വരും മുന്നേ അറിയാം. അദ്ദേഹം നല്ലൊരു ആർ.ജെ ആണ് . കൂടാതെ കുറെയധികം സാമൂഹിക പ്രവർത്തനങ്ങളിലുമൊക്കെ സജീവനമാണ് . ഇവിടെ കിടിലം ഫിറോസ് വന്ന ആദ്യ ആഴ്ച തൊട്ട് നമ്മളും കാണുന്നതാണ് ഇമേജ് പോകാതിരിക്കാൻ അഭിനയിച്ചും ക്യാമറയെ പേടിച്ചതും ഒക്കെ കഴിയുന്നത്.

ഒരു ആപ്പിളോട് കൂടിയാണ് നോർമൽ ലൈഫിലോട്ട് കിടിലം ഫിറോസ് തിരിച്ചെത്തുന്നത്. ഇപ്പോൾ ഉള്ള സ്വഭാവം ഫെയ്ക്ക് ആണെന്ന് പൂർണ്ണമായും പറയാൻ സാധിക്കില്ല. അങ്ങനെ പറയാനാണെങ്കിൽ ഇതിലെ മറ്റെല്ലാ മത്സരാർത്ഥികളെയും അത്തരത്തിൽ വിലയിരുത്തേണ്ടി വരും.

കൂടുതൽ അറിയാൻ വീഡിയോ കാണുക ….

about bigg boss

Noora T Noora T :