പകല്‍ സ്വപ്‍നത്തില്‍ നസ്രിയ; പുത്തൻ ചിത്രവുമായി താരം

മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ നസീം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഭര്‍ത്താവ് ഫഹദിനൊപ്പമുള്ള ഫോട്ടോകള്‍ നസ്രിയ പങ്കുവയ്‍ക്കാറുണ്ട്. നസ്രിയയുടെ പുതിയൊരു ഫോട്ടോയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. നസ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയില്‍ നിന്നുള്ളതല്ല നസ്രിയയുടെ ഫോട്ടോ.

എന്തോ ആലോചിച്ചിരിക്കുന്നത് പോലെയാണ് നസ്രിയ ഫോട്ടോയിലുള്ളത്. പകല്‍ സ്വപ്‍നത്തില്‍ എന്നാണ് നസ്രിയ തന്നെ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അതെ സമയം നസ്രിയ നാനിയുടെ നായികയായി ആദ്യമായി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നുമുണ്ട്. ഇക്കാര്യം നസ്രിയ തന്നെയായിരുന്നു അറിയിച്ചത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറായിരിക്കും നസ്രിയ നായികയാകുന്ന ചിത്രം.

വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ഫഹദ് തന്നെ നായകനായ ട്രാൻസ് ആണ്.

Noora T Noora T :