പൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു; ആയോധനകലകളിലെ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന

പൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ട്വിന്‍സിനേയും ഊർജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനകലകളിലെ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ നിങ്ങളുടെ ബയോഡേറ്റ അയക്കുവാനും ആവശ്യപ്പെടുന്നു. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

ഭ്രമം എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Noora T Noora T :