എന്താണ് പറയുന്നത് എന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്…. നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമില്ല; കാജൽ അഗർവാൾ

പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ നടിയാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതിയ ചിത്രങ്ങളോടൊപ്പമാണ് കാജല്‍ കുറിപ്പും പങ്കുവെച്ചത്. ‘എന്താണ് പറയുന്നത് എന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമില്ല’ എന്നാണ് കാജല്‍ അഗര്‍വാള്‍ എഴുതിയിരിക്കുന്നത്.

നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ് കാജല്‍ അഗര്‍വാള്‍.

Noora T Noora T :