വിവാഹനിശ്ചയത്തിന് പിന്നാലെ എത്തിയ ചില വിവാദ വാർത്തകൾ കണ്ടില്ലേ? പ്രതികരിച്ച് ഷിയാസ് കരീം

മോഡലും അഭിനേതാവുമായ ഷിയാസ് ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. റെഹാനയാണ് വധു.

കഴിഞ്ഞ മാസം 20നായിരുന്നു വിവാഹ നിശ്ചയം. എന്നാൽ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്. ‘എന്നന്നേക്കുമായുള്ള തുടക്കം, സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം. എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തുന്നത്. ഇതെപ്പോൾ സംഭവിച്ചു, ഒന്നും അറിഞ്ഞില്ലല്ലോ എന്നെല്ലാം നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.

അതിനിടയിൽ തങ്ങളെക്കൂടി അറിയിക്കാമായിരുന്നു എന്നാണ് ശ്രീനിഷ് അരവിന്ദ് പറഞ്ഞത്. തങ്ങളെ കൂടി വിവാഹം ക്ഷണിക്കാമായിരുന്നു, ഇത് സർപ്രൈസ് ആയിപ്പോയി എന്നാണ് ശ്രീനിഷ് അരവിന്ദിന് പിന്നാലെ ബഷീർ ബഷിയും കുറിച്ചത്. ചിരിച്ചുകൊണ്ടുള്ള സ്മൈലി മാത്രമാണ് ഷിയാസ് മറുപടി നൽകിയത്

അതേസമയം, കാഞ്ഞങ്ങാട് സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ ചന്തേര പൊലീസ് ഷിയാസിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജിം ട്രെയിനറായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

വിവാഹനിശ്ചയത്തിന് പിന്നാലെ എത്തിയ ചില വിവാദ വാർത്തകൾ കണ്ടില്ലേ എന്ന് ആരാധകർ ചോദിക്കുമ്പോൾ എല്ലാം വ്യാജമാണ് എന്ന് ഷിയാസ് പ്രതികരിച്ചു.

പെരുമ്പാവൂർ സ്വദേശിയാണ് ഷിയാസ്. ദേശീയ അന്തര്‍ ദേശീയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി റാംപുകളിലെത്തിയ ഷിയാസ് ഒട്ടേറെ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടിലും തിളങ്ങിനിന്നു.
ബിഗ് ബോസിലൂടെ വന്ന് പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത ഷിയാസ് പിന്നീട് ടെലിവിഷൻ ഷോകളിലെ സജീവ സാന്നിധ്യമായി മാറി.സ്വന്തമായി ജിം നടത്തുന്ന ഷിയാസ് അവിടുത്തെയും ജീവിതത്തിലെയും വിശേഷങ്ങൾ ഒക്കെയും സ്റ്റാര്‍ മാജിക്കില്‍ പങ്കുവെക്കാറുണ്ട്.

.

Noora T Noora T :