കുടുംബം കുട്ടിച്ചോറാക്കാൻ നടക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും, അവരോടൊക്കെ ഇതിലും കൂടുതൽ എന്ത് പറയാൻ, ഇതിലും മനോഹരമായ മറുപടി മറ്റൊന്നുമില്ല; നവ്യയുടെ ഭർത്താവ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ

ഇടവേളയ്ക്ക് ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് തന്നെ നടത്തിയ നടിയാണ് നവ്യ നായര്‍. ഇപ്പോള്‍ അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് നടി. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവ്യയുടെ പേര് വിവാദത്തില്‍ ചെന്നു പെട്ടിരിക്കുകയാണ്. സച്ചിന്‍ സാവന്തുമായുള്ള സൗഹൃദത്തിന്റെ പേരിലുള്ള വിവാദത്തിലാണ് നവ്യയുടെ പേരും ഉയര്‍ന്നു കേട്ടത്. പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് നവ്യ രംഗത്തെത്തുകയും ചെയ്തു

വാർത്ത പുറത്ത് വന്നതിന് പിണങ്ങളെ നവ്യക്ക് പിന്തുണ നൽകികൊണ്ട് നിരവധിയാളുകൾ രംഗത്ത് വരുന്നത്. നവ്യയുടെ സഹോദരനും ഭർത്താവും അടക്കം കൂടുതൽ ആളുകൾ നവ്യയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്

ഓണത്തിനുപിന്നാലെ നവ്യയെ നെഞ്ചോട് ചേർത്തിയാണ് ഇപ്പോൾ വീണ്ടും നവ്യയുടെ ഭർത്താവ് സന്തോഷ് രംഗത്ത് വന്നിരിക്കുന്നത്. സുഹൃത്തുക്കൾക്ക് ഗുഡ് നൈറ്റ് പറഞ്ഞുകൊണ്ടാണ് നവ്യ നായരേ ചേർത്തുനിർത്തിക്കൊണ്ട് സന്തോഷ് എത്തിയത്. മുൻകാലത്തെ ഒരു ചിത്രമായിരുന്നു പങ്കിട്ടത് എങ്കിലും നവ്യയെ കടന്നാക്രമിക്കുന്ന ആളുകൾക്ക് നൽകിയ ഒരു ചുട്ട മറുപടിയായിരുന്നു സന്തോഷ് നൽകിയത്. നിരവധി ആളുകളാണ് ഇത് വളരെ നന്നായി എന്നുപറഞ്ഞുകൊണ്ട് സന്തോഷിന് കമന്റുകൾ ഇട്ടത്.

കുടുംബം കുട്ടിച്ചോറാക്കാൻ നടക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും, അവരോടൊക്കെ ഇതിലും കൂടുതൽ എന്ത് പറയാൻ, ഇതിലും മനോഹരമായ മറുപടി മറ്റൊന്നുമില്ല എന്നാണ് ആരാധകർ സന്തോഷിന് മറുപടി നൽകിയത്.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നവ്യ നായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയുടെ പേരിലാണ് നവ്യ വിവാദത്തിലാകുന്നത്. പിന്നാലെ താരം പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. തങ്ങള്‍ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായര്‍ ഇഡിക്ക് നല്‍കിയ മൊഴി.

അതേസമയം നവ്യയെ കൊച്ചിയില്‍ സച്ചിന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു.”സച്ചിന്‍ സാവന്തിനെ പരിചയമുണ്ട് എന്നല്ലാതെ തനിക്കതില്‍ വേറൊന്നും പ്രത്യേകിച്ച് പറയാനില്ല. ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായൊക്കെ വരുമ്പോള്‍ സഹായിച്ചിട്ടുണ്ട്. അത് എല്ലാവരേയും സഹായിക്കും” എന്ന് നവ്യ ന്യൂസ് 18 ന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

Noora T Noora T :