ഇത്തവണത്തെ ഓണം കുടുംബസമേതം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും

അമ്മയ്‌ക്കൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും.

മല്ലിക സുകുമാരനൊപ്പം പൃഥ്വിയും ഇന്ദ്രനും പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍ മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

“നിര്‍ബന്ധിച്ച് വിശ്രമമെടുക്കേണ്ടിവരുമ്പോള്‍ ഇങ്ങനെ ചില ഗുണങ്ങളുണെന്ന് തോന്നുന്നു” എന്ന് കുറിച്ചാണ് ഓണചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവച്ചത്. ഓണക്കോടിയുടുത്തുള്ള താരകുടുംബത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കുറേ നാളുകള്‍ക്കുശേഷം എല്ലാവരെയും ഒന്നിച്ചുകണ്ടതിന്റെ സന്തോഷമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.

കസവുസാരിയുടുത്ത് പൂര്‍ണിമയും സുപ്രിയയും തിളങ്ങി. മുത്തശ്ശിക്കൊപ്പമുള്ള പേരക്കുട്ടികളുടെ ക്യൂട്ട് ചിത്രത്തിനും ആരാധകരേറെയുണ്ട്. ചിത്രങ്ങളില്‍ കൂടുതല്‍ പേരും ശ്രദ്ധിച്ചത് പൃഥ്വിയുടെ ലുക്ക് തന്നെയാണ്. പുതിയമുഖം ലുക്ക് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

Noora T Noora T :