ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ? പങ്കുവെച്ച് ആന്റണി വര്‍ഗീസ്

ഓണം റിലീസായി എത്തിയ ചിത്രമാണ് ‘ആര്‍ഡിഎക്സ്’. സിനിമയുടെ വിജയത്തിന്റെ സന്തോഷത്തില്‍ ഫോട്ടോ പങ്കുവെച്ച് ആന്റണി വര്‍ഗീസ്. തന്റെ ജോഡിയായി എത്തിയ ഐമയ്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ആന്റണി വര്‍ഗീസ് (‘ഡോണി’ എന്ന വേഷമായിരുന്നു ആര്‍ഡിഎക്സില്‍) പങ്കുവെച്ചിരിക്കുന്നത്. ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോയെന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ. ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമാണ് ‘ആര്‍ഡിഎക്സി’ല്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആദർശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നു. ചിത്രത്തിന്റെ

‘കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് സ്റ്റണ്ട് കൊറിിയോഗ്രാഫറായ ‘ആര്‍ഡിഎക്സി’ല്‍ ഷെയ്‍ൻ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഐമ എന്നിവര്‍ക്കൊപ്പവും ബാബു ആന്റണിയും ലാലും മഹിമ നമ്പ്യാരും മാല പാർവതിയും വേഷമിടുന്നു. ‘

‘മിന്നൽ മുരളി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പുറമേ ‘ബാംഗ്ലൂർ ഡേയ്‍സ്’, ‘കാട് പൂക്കുന്ന നേരം’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ തുടങ്ങിയവ മലയാളത്തിന് സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ‘ആര്‍ഡിഎക്സ്’ (‘റോബര്‍ട്ട് ഡോണി സേവ്യര്‍’) നിര്‍മിക്കുന്നത്.

Noora T Noora T :