മക്കളുടെ കന്നി ഓണം ആഘോഷമാക്കിയി നയൻതാരയും വിഘ്നേഷ് ശിവനും. ഉയിരിനെയും ഉലഗത്തെയും സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ. ഇവിടെ നേരത്തെ ഉത്സവം തുടങ്ങിയെന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷനായി വിഘ്നേശ് ശിവൻ എഴുതിയിരിക്കുന്നു.
ഉയിരും ഉലകവും കവസവുമുണ്ടുടുത്ത് സദ്യ കഴിക്കുന്ന ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
നയൻതാരയ്ക്കും വിഘ്നേശ് ശിവനും കഴിഞ്ഞ വർഷമായിരുന്നു ഇരട്ടക്കുട്ടികൾ ജനിച്ചത്.വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കൾ ആയത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്. ‘എൻ’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്നേഷ് പറഞ്ഞത്.