നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ; ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികൾ

ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികൾ ഫഹദ് ഫാസിലും നസ്രിയയും. ‘‘നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ’’.- ഇതായിരുന്നു ചിത്രം പങ്കുവെച്ച് ഫഹദ് കുറിച്ചത്

പുഴയോരത്ത് കാഴ്ചകൾ ആസ്വദിക്കുന്ന ഫഹദിനേയും നസ്രിയയെയുമാണ് ചിത്രത്തിൽ കാണുന്നത്. സംവിധായകൻ അമൽ നീരദാണ് ചിത്രം പകർത്തിയത്. നിരവധി പേരാണ് താരജോഡികൾക്ക് ആശംസകളുമായി എത്തുന്നത്.

ഫഹദിന്റെ സഹോദരന്‍ ഫർഹാൻ ഫാസില്‍ എടുത്തൊരു ചിത്രം പങ്കുവച്ചായിരുന്നു നസ്രിയ വിവാഹവാർഷികാഘോഷ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

2014 ലായിരുന്നു ഫഹദ് ഫാസിലിന്റെയും നസ്‌റിയ നസീമിന്റെയും വിവാഹം. ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ ഇരുവരുടെയും അടുപ്പമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലുമെത്തിച്ചത്. പല അഭിമുഖങ്ങളിലും ഫഹദ് നസ്‌റിയയെ കുറിച്ച് വാചാലനാവാറുണ്ട്. നസ്‌റിയ ജീവിതത്തിലേക്ക് വന്നതിന് ശേഷം അടുക്കും ചിട്ടയുമുണ്ടായി, എല്ലാ കാര്യങ്ങളും കൃത്യമായി നോക്കുന്നതും ചെയ്യുന്നതും നസ്‌റിയയാണെന്നൊക്കെയാണ് ഫഹദ് പറയുന്നത്

Noora T Noora T :