സർപ്രൈസ് പുറത്ത്!! കാവ്യയുടെ നിർണ്ണായക തീരുമാനം; അതീവ സന്തോഷത്തോടെ ദിലീപും മക്കളും

നിരന്തരം കാവ്യയുടെയും ദിലീപ് കുടുംബത്തിന്റെയും അപ്ഡേറ്റുകൾ തരാറുള്ള ഫാൻ പേജിൽ കാവ്യയുടെ പുതിയ ചിത്രം പങ്കുവെച്ച് കാവ്യയെ സംബന്ധിക്കുന്ന ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒടുവിൽ ആ സർപ്രൈസ് പുറത്തായിരിക്കുകയാണ്

കാവ്യ മാധവൻ ഇൻസ്റ്റഗ്രാമില്‍. ചിങ്ങമാസപ്പുലരിയിൽ സെറ്റ് സാരി അണിഞ്ഞുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് നടി വരവറിയിച്ചത്. ‘‘ചിങ്ങമാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസ്സുകളും. പുതിയൊരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ.’’–ചിത്രത്തിനൊപ്പം നടി കുറിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ വസ്ത്രസ്ഥാപനത്തിന്റെ കോസ്്റ്റ്യൂം ആണ് നടി ധരിച്ചിക്കുന്നത്.

ഫെയ്സ്ബുക്കിൽ 48 ലക്ഷം ആരാധകരുളള കാവ്യ മാധവൻ സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ടുതന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ വിപണനം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് താരം ഇപ്പോൾ. ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനർ വസ്ത്രങ്ങളുടെ വെബ്സൈറ്റിലും കാവ്യയുടെ മനോഹര ചിത്രങ്ങൾ കാണാം. ഇൻസ്റ്റഗ്രാമിൽ നടി ഫോളോ ചെയ്യുന്ന പേജും ലക്ഷ്യയുടേതാണ്.

മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇതിനിടെയാണ് സ്‌റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രം വൈറലാകുന്നത്.

കാവ്യയെ സംബന്ധിക്കുന്ന ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട്. അത് അറിയാൻ റെഡിയാണോ എന്ന് ചോദിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആ സർപ്രൈസ് എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകർ. പലരും തങ്ങളുടെ ഊഹാപോഹങ്ങൾ കമന്റിലൂടെ ചോദിച്ചിരുന്നു. കാവ്യ മാധവൻ വീണ്ടും ഗർഭിണിയാണോ? എന്നതായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ട കമന്റ്.

വളരെ ആകാംക്ഷയിലാണ് ഞങ്ങള്‍. എന്താണ് കാര്യം?, കാവ്യ അഭിനയത്തിലേക്ക് തിരിച്ചുവരികയാണോ?, ദിലീപിന്റെ അടുത്ത ചിത്രത്തില്‍ നായിക കാവ്യയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും കമന്റില്‍ നിറഞ്ഞിരുന്നു . കാവ്യയ്ക്ക് വിവാഹത്തിന് അടക്കം മേക്കപ്പ് ചെയ്ത് കൊടുത്ത ഉണ്ണി അടക്കം സർപ്രൈസ് വാർത്ത അറിയാനുള്ള ആകാംഷ കമന്റിലൂടെ അറിയിച്ചിരുന്നു. ഒടുവിൽ ആ സർപ്രൈസ് പുറത്തിയിരിക്കുകയാണ്

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

Noora T Noora T :