ദൃശ്യം 2, ആരാധകന്റെ ആ ചോദ്യം! അശ്ലീല മറുപടി നൽകി റോഷൻ ആളികത്തി സോഷ്യൽ മീഡിയ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്. രണ്ടാം വരവിലും ജീത്തു ജോസഫും മോഹന്‍ലാലും ചരിത്രം കുറിച്ചിരിക്കുകയാണ്. പുതിയ ട്വിസ്റ്റുകളും കഥാ സന്ദര്‍ഭങ്ങളുമെല്ലാം ആരാധകര്‍ക്ക് ആവേശം പകരുകയാണ്

ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെയായിരുന്നു റോഷന് അവതരിപ്പിച്ചത്. വരുണിന്റെ കൊലപാതകത്തെ ചുറ്റിപറ്റിയാണ് ചിത്രം ദൃശ്യം 2 പുരോഗമിക്കുന്നത്. കൊലപാതകത്തന്റെ തുടരന്വേഷണമാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയം. വരുണ്‍ മരിച്ചതിനാല്‍ രണ്ടാം ഭാഗത്തില്‍ റോഷന്‍ ഇല്ലായിരുന്നു. എന്നാല്‍ കഥ ഇപ്പോഴും വരുണിനെ ചുറ്റിപ്പറ്റി തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ റോഷനോട് ദൃശ്യം 2വിന്റെ വിജയത്തെ കുറിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടേയേും മറ്റും ചോദ്യങ്ങള്‍ ചോദിക്കുകയാണ്.

ദൃശ്യം 2വിന്റെ വിജയത്തെ കുറിച്ചും ചിത്രത്തെ കുറിച്ചുമെല്ലാം റോഷന്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ റോഷനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുകയാണ്. ഒരു ആരാധകന്റെ കമന്റിന് റോഷന്‍ നല്‍കിയ മറുപടിയാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ഇതിലും കുഴിയില്‍ തന്നെ ആണോടെ എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്. ഈ കമന്റ് റോഷനെ പ്രകോപിപ്പിച്ചു. ഇതോടെ അസഭ്യ മറുപടിയുമായി റോഷന്‍ എത്തി. അല്ലെടാ നിന്റെ അമ്മയുടെ നെഞ്ചത്ത് എന്നായിരുന്നു റോഷന്‍ നല്‍കിയ മറുപടി. താരത്തിന്റെ പ്രതികരണത്തിന് പക്ഷെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരത്തിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ മറുപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ റോഷന്‍ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോഴേക്കും കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പ്രകോപിപ്പിക്കുന്ന കമന്റ് ആണെങ്കിലും താരത്തിന്റെ മറുപടി സഭ്യതയ്ക്ക് നിരക്കുന്നത് അല്ലായിരുന്നുവെന്നും താരം കുറേക്കൂടി പക്വത കാണിക്കണമായിരുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ തെലുങ്ക്, തമിഴ് റീമേക്കുകളിലും റോഷന്‍ അഭിനയിച്ചിരുന്നു. വിജയ് ചിത്രം ഭൈരവയിലും റോഷന്‍ അഭിനയിച്ചു. അഭിനയത്തോടൊപ്പം മോഡലിങ്ങിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്.

Noora T Noora T :