തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി ഗായിക ജ്യോത്സന; അധികം വൈകാതെ തന്നെ എന്റെ ക്ലാസ്സിലെ മറ്റൊരു കുട്ടിയുമായി അവൻ ഇഷ്ടത്തിലായി !

മലയാളത്തിലെ പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധേയമായ സ്വരമാണ് ജ്യോത്സ്നയുടേത്. തൃശ്ശൂർ സ്വദേശിനിയായ ജ്യോത്സ്‌ന രാധാകൃഷ്ണൻ 2002-ൽ ‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിനു പിന്നണി പാടിക്കൊണ്ടാണ്‌ മലയാള സിനിമാലോകത്തെത്തിയത്. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന ജ്യോത്സ്‌ന കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്.

‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിലാണ് ആദ്യം പാടിയതെങ്കിലും ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയത് ‘നമ്മളി’ലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനമാണ്. വേറിട്ട സ്വരമാണ് ജ്യോത്സ്നയെ തന്റെ സമകാലികരായ ഗായികമാർക്കിടയിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ‘സ്വപ്നക്കൂടി’ലെ കറുപ്പിനഴക്, ‘മനസ്സിനക്കരെ’യിലെ മെല്ലെയൊന്നു പാടൂ, ‘പെരുമഴക്കാല’ത്തിലെ മെഹറുബാ എന്നിവയെല്ലാം ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയ ഗാനങ്ങളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.

ഇപ്പോൾ തന്റെ ആദ്യ നഷ്ട പ്രണയം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോത്സന. ഒരു ചാനല്‍ പരിപാടിക്ക് ഇടെയാണ് ജ്യോത്സന ഇക്കാര്യം തുറന്ന് പറഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ചില സുഹൃത്തുക്കളാണ് ഗുജറാത്തുകാരനായ ഒരു പയ്യന്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവന് എന്നെ ഇഷ്ടമാണെന്നും എന്നോടു പറഞ്ഞത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാനും അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴൊക്കെ ഞാന്‍ സ്‌കൂള്‍ ബസിലാണ് സ്‌കൂളിലേയ്ക്കു പോവുകയും തിരിച്ചു വരികയും ചെയ്തുകൊണ്ടിരുന്നത്. ആ പയ്യന്‍ നടന്നും. അങ്ങനെ അവനെ കാണാന്‍ വേണ്ടി ഞാന്‍ സ്‌കൂള്‍ ബസ് യാത്ര ഒഴിവാക്കി ഗള്‍ഫിലെ ആ പൊരിവെയിലത്തു നടന്നു പോകാന്‍ തുടങ്ങി. വെറുതെ സ്‌കൂള്‍ ബസ് ഫീസ് കൊടുക്കണ്ടല്ലോ എന്നായിരുന്നു വീട്ടില്‍ പറഞ്ഞ കാരണം.

അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ അവന്‍ സൈക്കിള്‍ ചവിട്ടി എന്നെത്തന്നെ നോക്കി ആ പരിസരത്തുകൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എന്റെ അച്ഛന്‍ അതുവഴി വന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷം ഇക്കാര്യം പറഞ്ഞ് അച്ഛന്‍ എന്നെ സ്‌നേഹപൂര്‍വം ഉപദേശിച്ചു. അച്ഛന്റെ വാക്കുകള്‍ ഞാന്‍ സ്വീകരിക്കുകയും ചെയ്തു.

പിറ്റേ ദിവസം മുതല്‍ ഞാന്‍ സ്‌കൂള്‍ ബസില്‍ യാത്ര തുടര്‍ന്നു. പിന്നീട് എന്നിലെ മാറ്റങ്ങള്‍ കണ്ട് എന്തോ പ്രശ്‌നമുണ്ടെന്ന് അവനു സംശയം തോന്നുകയും അവനും മാറി നടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ എന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി അവന്‍ ഇഷ്ടത്തിലായി’. എന്നും ജ്യോത്സ്‌ന പറഞ്ഞു

about jolsna

Noora T Noora T :