കഴിഞ്ഞ ദിവസമായിരുന്നു ഗായിക അമൃത സുരേഷ് തന്റെ ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ ദിവസം അനുജത്തി അഭിരാമി സുരേഷ് ചേച്ചിയെ കുറിച്ച് വികാരനിർഭരമായ ഒരു പോസ്റ്റ് ചെയ്തിരുന്നു. ‘എന്റെ ജീവൻ’ എന്ന് പറഞ്ഞാണ് അമൃത സുരേഷ് അഭിരാമിയുടെ പോസ്റ്റിനു പ്രതികരിച്ചത്
ജീവിതത്തിൽ ഒരു വർഷം കൂടി പിന്നിടുമ്പോൾ അമൃത പുത്തൻ മേച്ചിൽപ്പുറങ്ങളിൽ പരീക്ഷണം നടത്തുകയാണ്. പിറന്നാൾ ദിനത്തിൽ അമൃത പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നൃത്തത്തിലും സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള താരം അഭിനയത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. തിയേറ്റർ അഥവാ നാടകത്തിന്റെ അനന്ത സാധ്യതകളെ വിശകലനം ചെയ്യുന്ന തയാറെടുപ്പിലാണ് അമൃത. അതിനായി ആദിശക്തി തിയേറ്റർ എന്ന സംഘടനയുടെ ഒപ്പം ചിലവിട്ട ദിവസങ്ങളിലെ ചില നിമിഷങ്ങളുടെ ചിത്രങ്ങളാണ് അമൃത പങ്കിട്ടത്. നിരവധി ഗ്രൂപ്പ് സെൽഫികൾ പങ്കിട്ടപ്പോൾ അതിലുണ്ടായിരുന്ന ഒരാളെ കണ്ട് ആരാധകർ ഞെട്ടി.
തെലുങ്ക് യുവതാരം നാഗചൈതന്യ അക്കിനേനിയായിരുന്നു അത്. നാഗചൈതന്യയ്ക്കൊപ്പമുള്ള നിരവധി സെൽഫികളും ഗ്രൂപ്പ് ഫോട്ടോകളും അമൃത പങ്കിട്ടിട്ടുണ്ട്. നാഗ ചൈതന്യയും അമൃത പങ്കെടുത്ത വർക്ക്ഷോപ്പിൽ ഉണ്ടായിരുന്നു. മനസിനും ശരീരത്തിനും ഏറെ ഊർജം പകരുന്നവയാണ് തിയേറ്റർ വർക്ഷോപ്പുകൾ. കേരളത്തിന് അകത്തും പുറത്തും ഇതിന് നല്ല പ്രചാരമുണ്ട്.
നാഗചൈതന്യ എങ്ങനെ അവിടെ എത്തി എന്നതായിരുന്നു കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അമൃതയുടെ ശ്രമത്തേയും നിരവധി പേർ അഭിനന്ദിച്ചു.
അതേസമയം, അമൃതയ്‌ക്കൊപ്പം ഗോപി സുന്ദർ ഇല്ലാതിരുന്നതും ചിലർ കമന്റുകളിൽ പരാമർശിച്ചു. ഗോപി ഒരു പിറന്നാൾ ആശംസ പോലും നേർന്നില്ല എന്നതും ശ്രദ്ധനേടി. ഇത്തരം ചോദ്യങ്ങൾക്കൊന്നും അമൃത പ്രതികരിച്ചിട്ടില്ല.