ആ സീൻ കഴിഞ്ഞിട്ടും വീർപ്പുമുട്ടലിലായി…ഇതുവരെ അനുഭവിക്കാൻ കഴിയാത്ത അനർഘ നിമിഷങ്ങൾ…പൊട്ടിക്കരഞ്ഞ് മനോജ് കുമാർ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റെതായ ഒരിടം നേടിയെടുക്കുകയായിരുന്നു നടൻ മനോജ് കുമാർ. അഭിനയം കൊണ്ടും, ശബ്ദം കൊണ്ടുമാണ് പ്രേക്ഷകരെ താരം കയ്യിലെടുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിനി സ്‌ക്രീൻ രംഗത്ത് സജീവമാവുകയാണ് മനോജ്. നാമം ജപിക്കുന്ന വീട്, സൂര്യയിലെ ഇന്ദുലേഖ തുടങ്ങിയ പരമ്പരകളിൽ ആണ് മനോജ് ഇപ്പോൾ അഭിനയിക്കുന്നത്

പരമ്പരയിൽ മകളുടെ വിവാഹം കഴിഞ്ഞതോടെ ഭർതൃവീട്ടിലേക്ക് അയക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു
ആ സമയം സ്നേഹനിധിയായ ഒരു അച്ഛന്റെ വികാരത്തെ കുറിച്ചാണ് ഇപ്പോൾ മനോജ് പറയുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അഭിനയം ആണെങ്കിലും അത് എത്രത്തോളം തന്നെ കരയിച്ചു എന്ന് മനോജ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

ജീവിതത്തിൽ എനിക്കൊരു മോളില്ല.; ഇനി ഉണ്ടാവുകയും ഇല്ല…കലാരംഗത്തെ ചില സന്ദർഭങ്ങളിൽ നമ്മൾ ദൈവത്തോട് നന്ദി പറയുന്ന അവസരങ്ങളുണ്ട്…ജിവിതത്തിൽ അനുഭവിക്കാൻ കഴിയാത്ത ചില അനർഘ നിമിഷങ്ങൾ.. ക്യാമറയുടെ മുൻപിൽ ദൈവം തരും. ഈ രംഗത്തിൻ്റെ അവസാനത്തിൽ ഞാൻ ആ ഒരു വികാരം ആസ്വദിച്ചു…

എൻ്റെ അനിയത്തിയുടെ കല്യാണദിവസം എൻ്റെ അച്ഛൻ്റെ ആ വികാരവായ്പ്. അതങ്ങിനെ തന്നെ ഞാൻ അനുകരിക്കാൻ ശ്രമിച്ചപ്പോൾ, സത്യം പറയാലോ ഞാൻ അറിയാതെ പൊട്ടിക്കരഞ്ഞു പോയി. ആ സീൻ കഴിഞ്ഞിട്ടും വല്ലാത്ത വീർപ്പുമുട്ടലിലായിപ്പോയി ഞാൻ ദൈവത്തിന് നന്ദി ഇങ്ങനെയൊരവസരം എനിക്ക് തന്നതിന്.

Noora T Noora T :