അഭയ ഹിരണ്മയിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിംഗ് ടുഗദറും പിന്നീട് ഇരുവരും പിരിഞ്ഞതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ചര്‍ച്ചയായ വിഷയങ്ങളാണ്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദർ അമൃത സുരേഷുമായി അടുക്കുന്നത്. അമൃതയും പിരിഞ്ഞു എന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം അഭയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചോരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. ‘എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങള്‍ ജീവിതം ആഘോഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’, എന്നായിരുന്നു മനോഹര സായാഹ്നത്തില്‍ ദീപാലങ്കാരങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരണ്‍മയി കുറിച്ചത്.
ഇതിനു പിന്നാലെ ആരെയോ ഉദ്ദേശിച്ചുള്ള പോസ്റ്റ് അല്ലേ, ആർക്കിട്ടോ കുത്തിയതല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. ഇതോടെ സംഭവം വാർത്തയായി. ഇപ്പോഴിതാ അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി.
നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്നെ എന്റേതായി ജീവിക്കാൻ അനുവദിക്കൂ’ എന്ന് പറഞ്ഞുകൊണ്ടാണ് അഭയയുടെ പുതിയ കുറിപ്പ്. തനിക്ക് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനോ, ശ്രദ്ധിക്കാനോ സമയമില്ല. താൻ തന്റേതായ ലക്ഷ്യങ്ങൾക്ക് പിന്നാലെയാണ് എന്നും താരം കുറിച്ചു.
എന്റേതായ താളത്തിൽ നൃത്തം ചെയ്തും എന്റേതായ ഇടത്തിൽ സന്തോഷവും സമാധാനവും കിട്ടാനായി ഞാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. എനിക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനോ കാര്യങ്ങൾ അന്വേഷിക്കാനോ ഒട്ടും താൽപ്പര്യമില്ല, എനിക്ക് ചെയ്യാൻ എന്റേതായ ലക്ഷ്യങ്ങളും എന്റേതായ ജോലികളും ഉണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറീസും ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് തന്നെ അതി ദയനീയമാണ്’
‘ആരെയും വേദനിപ്പിക്കാൻ എനിക്ക് ഉദ്ദേശമില്ല… ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു, അത് പോകുന്ന വഴിയേ തന്നെ ഞാൻ അത് ഏറെ ആസ്വദിച്ചുകൊണ്ട് മുൻപോട്ട് പോകാനും ഇഷ്ടപ്പെടുന്നു. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ എന്റേതായി ജീവിക്കാൻ അനുവദിക്കുക. എല്ലാ ഓൺലൈൻ വാർത്താ മാധ്യമങ്ങളോടും, ദയവായി ജീവിതത്തെ വളച്ചൊടിക്കരുത്’,
‘ഞാൻ മനോഹരമായ ഒരു യാത്ര നടത്തിയതിനെക്കുറിച്ചുകൂടി ഇതിൽ പറയാൻ ആഗ്രഹിക്കുന്നു, കഴിഞ്ഞ മൂന്ന് നാല് ദിവസമായി എന്റെ പ്രിയ സുഹൃത്തുക്കളോടൊപ്പം വായനാട്ടിലായിരുന്നു. അതിമനോഹരമായ കുറച്ചു ഓർമ്മകൾ എനിക്ക് കിട്ടി. ഈ സ്ഥലം എന്റെ ഹൃദയം കവർന്നു. ഇത് ഏറ്റവും സുന്ദരമായ സ്ഥലമാണ്. എന്റെ പ്രിയപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം’, എന്നായിരുന്നു അഭയയുടെ കുറിപ്പ്.
അതേസമയം അമൃത സുരേഷും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഗോപി സുന്ദര്‍ ഇപ്പോള്‍ അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഗുഡ്മോണിംഗ് എന്ന് പറഞ്ഞാണ് അമൃതയെ ടാഗ് ചെയ്ത് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും വലിയ മറുപടിയില്ല, സന്തോഷമായി ഈ ഫോട്ടോ കണ്ടപ്പോൾ. നിങ്ങൾ എന്നും ഒരു മിച്ചായിരിക്കണം. ഒരിക്കലും പിരിയരുതെ, നിങ്ങളെ എന്നും ഇങ്ങനെ കാണാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് തുടങ്ങിയ നിരവധി കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞ ഇവരുടെ വേര്‍പിരിയല്‍ സംബന്ധിച്ച വാര്‍ത്തയ്ക്ക് അവസാനമാകും ഗോപി സുന്ദറിന്‍റെ പോസ്റ്റ് എന്നാണ് കരുതുന്നത്.