വേർപിരിയൽ വാർത്തയ്ക്കിടെ അമൃതയുടെ ആ റീൽ; ഞെട്ടിച്ച് കളഞ്ഞു മകളെ സ്നേഹിച്ച് മുന്നോട്ട് പോകൂ… ഇനി ആരെയും ഒപ്പം കൂട്ടാതെയിരിക്കുകയെന്ന് കമന്റ്

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സജീവ ചർച്ച. പങ്കാളികളായിരുന്ന ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമാണ്. അതിന് കാരണമായി സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. രണ്ട്, 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചെന്ന് പറഞ്ഞ് പലരും രംഗത്തെത്തുക ആയിരുന്നു.

ഗോസിപ്പുകൾ കടുത്തിട്ടും അമൃതയോ ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിക്കാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ തുടരെ പങ്കുവെച്ചിരുന്ന അമൃത ഇപ്പോൾ ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാറില്ല. താരങ്ങളുടെ മൗനത്തിൽ നിന്നും പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു. സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ പരിഹാസങ്ങളും ശക്തമാണ്.

വേർപിരിയൽ വർത്തയ്ക്കിടെ ഇപ്പോഴിതാ മകൾക്കൊപ്പം അമൃത സുരേഷ് പങ്കുവെച്ച ഇൻസ്റ്റഗ്രാം റീൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മകളെ ഓമനിക്കുന്ന വീഡിയോയാണ് അമൃത പങ്കുവെച്ചത്. നിരവധി പേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തി. അമ്മയും മകളുമാണ് ശ്വാശ്വത ബന്ധം, തകർക്കാൻ പറ്റാത്ത വിശ്വാസമാണ് അമ്മയും മകളും തമ്മിൽ തുടങ്ങി നിരവധി കമന്റുകൾ വന്നു. മകളെ സ്നേഹിച്ച് മുന്നോട്ട് പോകൂ, ഇതെല്ലാം ജീവിത പാഠങ്ങളാണ്. ഇനി ആരെയും ഒപ്പം കൂട്ടാതെയിരിക്കുക എന്നാണ് ഒരു കമന്റ്. ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞോയെന്ന ചോദ്യങ്ങളും വരുന്നുണ്ട്. അമൃതയുടെ വ്യക്തി ജീവിതത്തിലേക്ക് തലയിടുന്നത് ശരിയല്ലെന്ന അഭിപ്രായവും ഇതിനിടെ വരുന്നുണ്ട്.

ഭർത്താവെന്നാണ് അമൃത ഗോപി സുന്ദറിനെ വിളിച്ചിരുന്നത്. എന്നാൽ ഇവർ വിവാഹിതരാണോ എന്ന് വ്യക്തമല്ല. ഗോപി സുന്ദറുമായുള്ള ബന്ധത്തിൽ അമൃത അമിത ആത്മവിശ്വാസം കാണിച്ചു എന്ന കുറ്റപ്പെടുത്തലുണ്ട്. പൊതുവെ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്. അഭയ ഹിരൺമയിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃതയുമായി അടുക്കുന്നത്.

വേർപിരിയൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണെങ്കിലും അമൃതയോ ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇരുവരുടേയും പ്രതികരണത്തിനായി ആരാധകരും കാത്തിരിക്കുകയാണ്

Noora T Noora T :