അവളുടെ നിശബ്ദദത ഇനിയും ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ലൈസൻസ് ആയി കാണരുത്! ദൈവത്തെ ഓർത്ത് മനുഷ്യത്വം കാണിക്കൂ…; ആ കുറിപ്പ് വന്നതിന് പിന്നാലെ നടന്നത്

സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന് അഭ്യൂഹം സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. വേർപിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുമ്പോഴും ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്താത്തതിനാൽ ആരാധകരും ആശയക്കുഴപ്പത്തിലാണ്. ചർച്ചകളുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.

ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ നടക്കുമ്പോൾ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്

“പച്ചമലയാളത്തിൽ പറഞ്ഞാൽ, എന്തൊക്കെ ഇല്ലാ വചനങ്ങൾ തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് പ്രചരിപ്പിച്ചിട്ടും അമൃത ആരെയെങ്കിലും കുറ്റപെടുത്തിയിട്ടുണ്ടോ. അവളുടെ നിശബ്ദദത ഇനിയും ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ലൈസൻസ് ആയി കാണരുത്. എവിടെയോ ഒളിച്ചിരുന്ന് കീ ബോർഡിൽ കപട വിപ്ലവം തീർക്കുന്ന സോഷ്യൽ മീഡിയ ദുഷ്പ്രഭുക്കന്മാരെ നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് നോക്കൂ. റീച്ച് കിട്ടാൻ വേണ്ടി നിങ്ങളുടെ കുടുംബത്തിലെ ആരെയെങ്കിലും ആണ് ഇത്തരമൊരു കടന്നാക്രമണം നടത്തുന്നതെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?

ദൈവത്തെ ഓർത്ത് മനുഷ്യത്വം കാണിക്കൂ”, അമൃത ഫാൻ പേജിലൂടെ പുറത്തുവന്ന ഒരു കുറിപ്പാണിത്.

ഗോപി സുന്ദറും അമൃതയും ജീവിതത്തിൽ ഒന്നായപ്പോൾ, നേരിടേണ്ടി വന്ന സോഷ്യൽ മീഡിയ അറ്റാക് സമയത്ത് വൈറലായ ഒരു കുറിപ്പുമായിരുന്നു ഇത്. ആ സമയത്ത് അമൃതയും അഭിരാമിയും സ്റ്റോറീസായി ഇത് ഷെയര്ചെയ്യുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. അമൃതയും ഗോപി സുന്ദറും തമ്മിൽ എന്തോ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന പ്രചരണം വന്നതിനു പിന്നാലെയാണ് ഈ കുറിപ്പ് വീണ്ടും വൈറലാകുന്നത്.

ഞങ്ങൾ ഒരുമിച്ചൊരു ജീവിതം തുടങ്ങുന്നു എന്ന് കാട്ടിക്കൊണ്ട് ഒരുപോസ്റ്റ് ഇരുവരും പങ്കുവച്ചിരുന്നു. അത് ഡിലീറ്റ് ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ഇത്തരമൊരു സംസാരം ഉണ്ടാകാൻ ഇടവച്ചത്. എന്നാൽ എന്തെങ്കിലും പുതിയ അനൗൺസ്‌മെന്റ് ഉണ്ടാകും മുൻപേ ഒരു സോഷ്യൽ മീഡിയ അറ്റെൻഷൻ കിട്ടാനായി ഇരുവരും ചെയ്തൊരു ഗിമ്മിക്ക് ആകാം ഇതെന്നും പൊതുവെ സംസാരമുണ്ട്. എന്തുതന്നെ ആയാലും അമൃതയെ അൺ ഫോളോ ചെയ്തു പോയതിനോട് ഞങ്ങൾക്ക് യോജിക്കാൻ കഴിയുന്നില്ലെന്നതാണ് ഇപ്പോൾ അമൃത ഫാൻസിന്റെ പരിഭവം.

ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതുമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. തങ്ങൾ പ്രണയത്തിലാണെന്നുള്ള ഇരുവരുെടയും പോസ്റ്റും അപ്രത്യക്ഷമായിരിക്കുകയാണ്. ഇതോടെ അമൃതയും ഗോപി സുന്ദറും പ്രണയജീവിതം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമായി. അതേസമയം, പ്രണയ പോസ്റ്റ് ഒഴികെ ഇരുവരും ഒന്നിച്ചുള്ള മറ്റ് ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.

Noora T Noora T :