കുടുംബത്തോടൊപ്പം മൂകാംബിക സന്ദർശിച്ചു; മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് മുൻപ് സുരേഷ് ഗോപി ചെയ്തത്; 45000 രൂപ ചിലവിൽ ചണ്ഡികാ ഹോമം! അച്ഛന്റെ കരുതൽ

നടൻ സുരേഷ് ഗോപിയുടേയും മകൾ ഭാഗ്യ വിവാഹിതയാകുകയാണ്. ശനിയാഴ്ച തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു ഭാഗ്യയുടെ വിവാഹനിശ്ചയം നടന്നത്. ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവി വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടേയും മകനാണ് ശ്രേയസ്. ബിസിനസുകാരനാണ് ശ്രേയസ്.

വിവാഹം അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകും. ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടക്കുക. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. നിരവധി പേരാണ് ഭാഗ്യയ്ക്കും ശ്രേയസിനും ആശംസകൾ നേർന്ന് രംഗത്തെത്തുന്നത്.

കഴിഞ്ഞ ദിവസം സുരേഷ് ഗോപി കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിച്ചതും നവ ചണ്ഡികാ ഹോമം നടത്തിയതും വാർത്തയായിരുന്നു. അരലക്ഷത്തോളം രൂപ ചിലവഴിച്ചാണ് താരം ക്ഷേത്രത്തിൽ നവ ചണ്ഡികാ ഹോമം നടത്തിയത്. നല്ലൊരു വിശ്വാസി കൂടിയായ അദ്ദേഹം കുടുംബത്തോടൊപ്പം മൂകാംബിക സന്ദർശിച്ചത് മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായിരിക്കുമെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

കുടുംബത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ഇഷ്ടദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥനയും ഹോമവും നടത്തിയതായിരിക്കുമെന്നും കമന്റുകളുണ്ട്. അതുപോലെ തന്നെ സുരേഷ് ഗോപിയും കുടുംബവും നടത്തിയ നവ ചണ്ഡികാ ഹോമം എന്താണെന്നാണ് ഒരു വിഭാഗം ആരാധകർ തിരയുന്നത്. മൂകാംബിക ക്ഷേത്രത്തിലെ ഒരു മുഖ്യ വഴിപാടാണ് നവ ചണ്ഡികാ ഹോമം.

കാര്യസിദ്ധി, ശത്രുസംഹാരം, ഐശ്വര്യം, സർവകാര്യ വിജയം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ചണ്ഡികാ ഹോമം നടത്തുന്നത്. ജീവിതത്തിലെ എല്ലാ തടസങ്ങളെയും മറികടക്കാൻ ഇത് സഹായിക്കുന്നുവെന്നും ഈ ഹോമം വീട്ടിൽ സമാധാനം പുനസ്ഥാപിക്കാനും ജീവിത വിജയം നൽകാനും സഹായിക്കുന്നു എന്നുമാണ് വിശ്വാസം.

45000 രൂപ വരെയാണ് ഈ ഹോമത്തിന്റെ ചിലവ് എന്നാണ് സുരേഷ് ഗോപിയും കുടുംബവുമൊത്ത് ഹോമത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ വന്നത് മുതൽ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. സുരേഷ് ഗോപി പെട്ടെന്ന് ഹോമം നടത്തിയതുമായി ബന്ധപ്പെട്ട് രസകരമായ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പേരും പ്രശസ്തിയും ഇനിയും ലഭിക്കാനാണോ അതോ ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനാണോ സുരേഷേട്ടൻ ഇത്രയും കാശ് ചിലവാക്കി ഈ ഹോമം നടത്തിയത് എന്നൊക്കെയാണ് സോഷ്യൽമീഡിയയിൽ വന്ന ചോദ്യങ്ങൾ.

കുടുംബത്തിനാണ് സുരേഷ് ഗോപിയുടെ ജീവിതത്തിൽ എന്നും പ്രധാന്യം. മക്കളെയും ഭാര്യയേയും കുറിച്ച് അഭിമുഖങ്ങളിൽ വാതോരാതെ സംസാരിക്കാറുണ്ട് താരം. ലക്ഷ്മി എന്ന മകളെ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടത് എന്നും തനിക്ക് വേദനയാണെന്ന് സുരേഷ് ഗോപി പറയാറുണ്ട്. ഭാഗ്യയുടെ വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വെച്ച് നടക്കും. റിസപ്ഷൻ ജനുവരി 20നും. തിരുവന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാകും മറ്റ് പരിപാടികൾ നടക്കുക. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.

Noora T Noora T :