പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയുമാക്കെ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.
പുസ്തകത്തോടും എഴുത്തിനോടും മകള്‍ക്കുള്ള താല്‍പ്പര്യം പൃഥ്വിരാജും സുപ്രിയയും നേരത്തെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ അല്ലി എഴുതിയ കവിത പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എട്ടു വയസില്‍ തനിക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് താരം കുറിച്ചത്. സാഹിത്യത്തെ സ്‌നേഹിക്കുന്ന തന്റെ അച്ഛന്‍ സുകുമാരന്‍ ഇത് കണ്ട് അഭിമാനിക്കുന്നുണ്ടാകുമെന്നും പൃഥ്വിരാജ് കുറിച്ചു.
ഉറങ്ങാന്‍ പത്ത് മിനിറ്റ് സമയം കൂടി അവള്‍ ചോദിച്ചു. എന്നിട്ട് ഈ കവിതയുമായി എത്തി. ഇന്ന് എഴുതണമെന്ന് അവള്‍ക്ക് തോന്നിയെന്ന്. എട്ട് വയസില്‍ എനിക്ക് ഇങ്ങനെയൊരു ചിന്തയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് സാഹിത്യം ഇഷ്ടപ്പെടുകയും ചെയ്തിരുന്ന നിന്റെ അച്ചാച്ചന്‍ ഈ ഫാദേഴ്‌സ് ഡേയില്‍ അഭിമാനിക്കുന്നുണ്ടാകും.- പൃഥ്വിരാജ് കുറിച്ചു
. അതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ലവ് യൂ അല്ലിമോളെ… നിനക്ക് എപ്പോഴും അച്ചാച്ചന്റെ അനുഗ്രഹമുണ്ടാകും.- എന്നാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ കമന്റ് ചെയ്തത്. അമൂല്യ നിധി എന്നായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കമന്റ്. എട്ട് വയസുകാരിയുടെ എഴുത്താണെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. അച്ഛന്റെ മകള്‍ തന്നെയാണെന്നും അര്‍ത്ഥം അറിയാന്‍ ഡിക്ഷണറി നോക്കേണ്ടിവരുമെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്.