യേശുദാസിന്റെ മകനായി ജനിച്ചതിൽ ഞാൻ യോഗ്യനാണോയെന്ന് അറിയില്ല… ജനിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും; വിജയ് യേശുദാസ്

ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ അച്ഛനെ കുറിച്ച് വിജയ് യേശുദാസ് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. യേശുദാസിന്റെ മകനായി ജനിച്ചതിൽ താൻ യോഗ്യനാണോ എന്ന് അറിയില്ലെന്നാണ് പറയുന്നത്.

യേശുദാസിന്റെ മകനായി ജനിച്ചതിൽ ഞാൻ യോഗ്യനാണോയെന്ന് എനിക്ക് അറിയില്ല. ജനിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ പറയാൻ അറിയില്ല. മതപരമായ ഒരു കാര്യമല്ല ഇത്. ചിലപ്പോൾ ആത്മാവ് കടന്നു പോയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവും അച്ഛനമ്മമാരെ തെരഞ്ഞെടുക്കുക. അവർക്ക് നന്നാവാൻ ഇങ്ങനത്തെ മാതാപിതാക്കൾ മതിയെന്ന് തോന്നിയിട്ടുണ്ടാകും’- വിജയ് യേശുദാസ് പറഞ്ഞു.

ഷലീല്‍ കല്ലൂർ സംവിധാനം ചെയ്യുന്ന ‘സാല്‍മന്‍ ത്രിഡി’ ജൂൺ 30നാണ് തിയറ്ററുകളിൽ എത്തുന്നത്. ജൊണീറ്റ ധോഡ, രാജീവ് പിള്ള, തന്‍വി കിഷോര്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ ചിത്രമായ ‘സാല്‍മന്‍ ത്രിഡി’യുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Noora T Noora T :