അന്വേഷണം സ്റ്റേറ്റ് ലെവൽലേക്ക് നീങ്ങാൻ സഹായിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തി..വേണമെങ്കിൽ കോടികൾ കൈമടക്ക് മേടിച്ചു വായടച്ചു മിണ്ടാതിരിക്കാമായിരുന്നു,മൺ മറഞ്ഞു പോയെങ്കിലും രമ ചേച്ചി നന്ദിയുണ്ട്, പ്രതീക്ഷയുടെ ഒരു തിരി തെളിയിച്ചിട്ടാണ് നിങ്ങൾ ഈ ഭൂമിയിൽ നിന്നും പോയത്; കുറിപ്പ്

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസെടുത്തുവെന്നുള്ള വാർത്ത ഞെട്ടലോടെയാണ് ജനങ്ങൾ കേട്ടത്.

ഇതോടെ അവയവ മാഫിയ മാഫിയകളെ കുറിച്ചുള്ള ചർച്ചകളും കേരളത്തിൽ ചൂടുപിടിച്ചിട്ടുണ്ട്. പരാതിക്കാരനായ ഡോ. എസ് ഗണപതിയെ നിമിത്തമായാണ് ആളുകൾ കാണുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്ന മറ്റൊരു പേരാണ് ഫൊറൻസിക് വിദഗ്ധയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ.പി.രമയുടേത്. മുദ്ര ഉണ്ണി എന്ന ഫേസ്ബുക് പ്രൊഫൈലിൽ വന്ന പോസ്റ്റ് ആണ് ഇതിനാസ്പദമായത്.

വീഡിയോ കാണുക

Noora T Noora T :