തൻ്റെ ഈ ചെറിയ സംരംഭത്തിൽ അവൻ അഭിമാനിക്കുന്നു; സുശാന്തിൻ്റെ അവസാനത്തെ ആ​ഗ്രഹം സഫലമാക്കി സുഹൃത്ത് ദാരാസിംഗ് ഖുറാന

ഇന്ത്യൻ സിനിമാ ലോകത്തെയും ചലച്ചിത്ര പ്രവർത്തകരെയും വലിയ വേദനയിലേക്കു തള്ളിവിട്ട സംഭവമായിരുന്നു. 2020 ജൂൺ 14 നായിരുന്നു സുശാന്ത് സിം​ഗ് രജ്പുതിനെ മരിച്ച നിലയിൾ ഫ്ളാറ്റിൽ നിന്നും കണ്ടെത്തുന്നത്.

ഇപ്പോൾ സുശാന്തിൻ്റെ അവസാനത്തെ ആ​ഗ്രഹം സഫലമാക്കി സ്മരണ നിലനി‍ർത്തുകയാണ് സുഹൃത്തായ ദാരാസിംഗ് ഖുറാന.

2020-ൽ തന്നെ ‘പോസ് ബ്രീത് ടോക്ക് ഫൗണ്ടേഷൻ’ എന്ന പേരിൽ ദാരാസിം​ഗ് ഒരു സംഘടന ആരംഭിക്കുകയും മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകളെ സഹായിക്കുന്നതിനുമായി പ്രവർത്തിക്കുകയും ചെയ്യുന്നു. സുശാന്ത് സിം​ഗ് രജ്പുത്തിനോടുള്ള ആദരസൂചകമായാണ് ഫൗണ്ടേഷൻ യാഥാർത്ഥ്യമാക്കാൻ താൻ തീരുമാനിച്ചുവെന്ന് ദാരാസിംഗ് പറയുന്നു.

ഫൗണ്ടേഷനിലൂടെ നൂറുകണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്തിട്ടുണ്ടെന്നും തൻ്റെ ഈ ചെറിയ സംരംഭത്തിൽ സുശാന്ത് അഭിമാനിക്കുന്നുവെന്നും മിസ്റ്റർ ഇന്ത്യ ആയിരുന്ന ദാരാസിം​ഗ് കൂട്ടിച്ചേർത്തു. സുശാന്ത് സിം​​ഗ് രജ്പുത്തിൻ്റെ സഹോദരി ശ്വേത സിം​ഗും തൻ്റെ സഹോദരന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി ധാരാളം പദ്ധതികൾ ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം സുശാന്തിൻ്റെ ചരമ വാർഷികത്തിൽ സഹോദരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. ലൗവ് യൂ ഭായ്, എല്ലാ നിമിഷവും ഞാൻ നിന്നെ മിസ് ചെയ്യും. പക്ഷേ, നീ ഇപ്പോൾ എൻ്റെ ഭാ​ഗമാണ്. എൻ്റെ ശ്വാസം പോലെ അതെനക്ക് പ്രാധാനമാണ് എന്നായിരുന്നു ശ്വേതയുടെ വാക്കുകൾ. സുശാന്ത് ജീവനടെയുണ്ട് എന്ന ഹാഷ് ടാ​​ഗോടെയായിരുന്നു പോസ്റ്റ്.

ഇന്നും സുശാന്തിൻ്റെ മരണത്തിനു പിന്നാലെ കാരണം വ്യക്തമായിട്ടില്ല. എങ്കിലും നല്ല ഓർ‌മകളിലൂടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആരാധകരുടെയും ഹൃദയങ്ങളിൽ സുശാന്ത് ജീവിക്കുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ മൂന്നാം ചരമ ദിനത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റുകൾ.

Noora T Noora T :