ഹാപ്പി വെഡ്ഡിങ്ങ് ആനിവേഴ്സറി അപ്പ, അമ്മ; ആശംസകളുമായി ഉലകും ഉയിരും

കഴിഞ്ഞ ദിവസമായിരുന്നു വിഘ്നേശ് ശിവനും നയൻതാരയും തങ്ങളുടെ ഒന്നാം വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത്

“നമ്മള്‍ ഇന്നലെയാണ് കല്യാണം കഴിച്ചത് എന്നാണ് തോന്നുന്നത്. അതിനിടയിലാണ് സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിംഗ് ആനിവേഴ്‌സറി ആശംസകള്‍ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്‌നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്. ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട്. എല്ലാ നല്ല മനുഷ്യരുടെയും, സർവ്വശക്തനായ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളോടെയും, ഞങ്ങളുടെ വിവാഹജീവിതം രണ്ടാം വർഷത്തിലേക്ക്. ഉയിരിനും ഉലകിനുമൊപ്പം”, എന്നാണ് വിഘ്നേശ് കുറിച്ചത്. പിന്നാലെ ഒട്ടനവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തുന്നത്. കുഞ്ഞുങ്ങൾക്ക് ഒപ്പമുള്ള നയൻസിന്റെ ഫോട്ടോയും വിക്കി പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും വളരെ രസകരമായ ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. അപ്പയുടെയും അമ്മയുടെയും വിവാഹ വാർഷികം ഗംഭീരമാക്കുവാൻ അലങ്കാരങ്ങൾ ചെയ്ത് ഉലകിന്റെയും ഉയിരിന്റെയും ചിത്രമാണ് വിഘ്നേഷ് ഷെയർ ചെയ്തത്. ഹാപ്പി വെഡ്ഡിങ്ങ് ആനിവേഴ്സറി അപ്പ, അമ്മ എന്ന എഴുതിയിരിക്കുന്നത് കാണാം. കുഞ്ഞുങ്ങൾ രണ്ടു പേരും എഴുന്നേറ്റ് നിൽക്കുകയാണ്.

2022 ജൂൺ ഒൻപതിന് ആയിരുന്നു നയൻസിന്റെയും വിക്കിയുടെയും വിവാഹം. സിനിമാതാരങ്ങളാൽ സമ്പന്നമായ വിവാഹം തെന്നിന്ത്യൻ സിനിമാസ്വാദകരും ഏറ്റെടുത്തിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്. ഇത് പിന്നീട് വിവാഹത്തിലേക്ക് എത്തുക ആയിരുന്നു.

ജൂണിൽ വിവാഹിതരായ ഇരുവരും ഒക്ടോബര്‍ ഒന്‍പതിന് തങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരവും അറിയിച്ചു. ഉയിരും ഉലകവും എന്നാണ് നയൻസ് വിക്കി ദമ്പതികളുടെ ഇരട്ട കുട്ടികളുടെ പേര്.

Noora T Noora T :